ഉണ്യാലില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ സി.പി.എം ശ്രമിക്കുന്നു: മുസ്ലിം ലീഗ്
തിരൂര്‍: തീരദേശത്ത് സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് തിരൂര്‍ ആര്.ഡി.ഒ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തിന് ശേഷവും ഉണ്യാലില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സി.പി.എം നിരന്തരം ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് നിറമരുതൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഉണ്യാലിലെ മുസ്ലിം ലീഗ് ഓഫിസില്‍ ചുവന്ന പെയിന്റടിച്ചത് ഇതിന്റെ തെളിവാണെന്ന് നേതൃത്വം പറഞ്ഞു. നല്ല നിലയിലുള്ള ജനജീവിതം യാഥാര്‍ഥ്യമാക്കാന്‍ നിറമരുതൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടും സാഹചര്യം പഴതുപൊലെ തന്നെയാണ്. സി.പി.എം നേതാക്കളുടെ പ്രസംഗങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ലീഗ് ഓഫിസ് കൈയേറി ചുവന്ന പെയിന്റടിച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു. ഇത്തരത്തിലുള്ള അവസ്ഥയായിട്ടും ലീഗില്‍ നിന്ന് പ്രകോപനപരമായ യാതൊരു വിധ പ്രതികരണവും ഉണ്ടായിട്ടില്ല. ഉണ്യാലില്‍ മാത്രമല്ല താനൂരിന്റെ മറ്റു തീരപ്രദേശങ്ങളില്‍ സമാധാനത്തോട് കൂടി ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്ന് ലീഗ് നേതാക്കളായ ഇസ്മാഈല്‍ പത്തമ്പാട്, കെ.സി ബാവ, കെ.പി അലിക്കുട്ടി, കെ.എം നൗഫല്‍, കെ.പി ബാപ്പുഹാജി, എ. നിയാസി, അലി അക്ബര്‍, പി.പി അഷ്റഫ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."