ശക്തമായ കാറ്റും മഴയും; വ്യാപക കൃഷിനാശം
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കാരാപ്പാടത്ത് കഴിഞ്ഞ ദിവസങ്ങളിലഉമ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപകമായി കൃഷി നശിച്ചു. കുലച്ചതും, കുലക്കാറായതുമായ അയ്യായിരത്തിലധികം വാഴകളാണ് നിലം പൊത്തിയത്. തുവ്വശ്ശേരി വീട്ടില്‍ സലീമിന്റെ 1300 ഓളം വാഴകള്‍, ഐലക്കര മുഹമ്മദാലിയുടെ 1500 ഓളം വാഴകള്‍, തുവ്വശ്ശേരി നവാസിന്റെ 700 ഓളം വാഴകള്‍, കക്കാടന്‍ മുഹമ്മദിന്റെ 500 ഓളം വാഴകള്‍, പൊതുവായില്‍ ശമീറിന്റെ 500 ഓളം വാഴകളും, ചെമ്മലങ്ങാടന്‍ മുഹമ്മദാലിയുടെ മുന്നൂറോളം വാഴകളുമാണ് കാറ്റില്‍ നിലം പൊത്തിയത്. കഴിഞ്ഞ നാലു ദിവസത്തോളമായി മേഖലയില്‍ മഴയും ശക്തമായ കാറ്റും വ്യാപകമാണ്. പാട്ടത്തിന് കൃഷിയിറക്കിയവരും, സഹകരണ ബാങ്കുള്‍പ്പെടെ വിവധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തുമാണ് കര്‍ഷകര്‍ കൃഷിയിറക്കിയിരിക്കുന്നത്. കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി ആവശ്യപ്പെട്ടു. ബാങ്കുകളില്‍ നിന്നും മറ്റും വായ്പ എടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് കൃഷിനാശം സഹിക്കാവുന്നതിലപ്പുറമാണെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. മഴയും കാറ്റും നാശം വിതച്ച കാരാപ്പാടത്തെ കൃഷിയിടം പ്രസിഡന്റ് സന്ദര്‍ശിച്ചു. കുമരംപുത്തൂര്‍ കൃഷി ഓഫീസര്‍ ശാന്തിയും കൃഷി നാശം സംഭവിച്ച സ്ഥലം സന്ദര്‍ശിച്ചു.
മണ്ണാര്‍ക്കാട്: ശക്തമായ മഴ തുടരുന്ന മണ്ണാര്‍ക്കാട് പുഴകളെല്ലാം ഇരുകരകളും നിറഞ്ഞ് കവിഞ്ഞൊഴുകി. കുന്തിപ്പുഴയില്‍ ഞായറാഴ്ച രാത്രിയോടെ തുടങ്ങിയ മലവെളളപ്പാച്ചില്‍ തിങ്കളാഴ്ച വൈകുന്നേരം വരെയും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ പകല്‍ മുഴുവന്‍ കുന്തിപ്പുഴയില്‍ ഒഴുകിയത് കറുത്ത നിറത്തിലെ വെളളമാണ്. പുഴയിലെ വെളളത്തിന്റെ നിറത്തില്‍ രാവിലെ മുതല്‍ മലയിടിച്ചിലാണ് കാരണമെന്ന പറന്നത് ജനത്തെ പരക്കെ ഭീതിയിലാഴ്ത്തിയിരുന്നു. എന്നാല്‍ സൈലന്റ്‌വാലി മലയോരത്തുണ്ടായ ശക്തമായ മഴയാണ് ഇതിന് കാരണമെന്ന് പിന്നീട് അറിയാനയതോടെയാണ് ജനത്തിന് ആശ്വാസമായത്. കുന്തിപ്പുഴയിലെ മലവെളളപ്പാച്ചില്‍ കാണാന്‍ രാവിലെ മുതല്‍ കുന്തിപ്പുഴ പാലത്തിലും സമീപ പ്രദേശങ്ങളിലും നിരവധി ആളുകളാണ് തടിച്ച് കൂടിയിരുന്നത്. മലവെളളം ഇന്നലെ ഏറെ വൈകിയും അത്രതന്നെ കുറയാതെ ഒഴുകി കൊണ്ടിരിക്കുകയാണ്. മേഖലയിലെ നെല്ലിപ്പുഴയും, വെളളിയാര്‍പ്പുഴയും ഇരുകരകളും കവിഞ്ഞൊഴുകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."