നിരോധിത ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന ജില്ലയില്‍ വ്യാപകമാകുന്നു
മഞ്ചേരി: ജില്ലയില്‍ ലഹരി ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നത് വ്യാപകമാവുന്നു. എക്‌സൈസ് വിഭാഗത്തില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തതും ചെക്ക്‌പോസ്റ്റുകളില്‍ വേണ്ടവിധം പരിശോധന നടക്കാത്തതുമാണ് വ്യാപകമായ തരത്തില്‍ നിരോധിത ഉല്‍പന്നങ്ങള്‍ ജില്ലയിലെത്താന്‍ കാരണമാവുന്നതെന്നാണ് വിവരം. കൂടാതെ ഇത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്കു നേരെ കേസെടുക്കാനും കൂടുതല്‍ ശിക്ഷ നല്‍കാനും വകുപ്പുകളില്ലാത്തതും നിരോധിത ഉല്‍പന്നങ്ങള്‍ വ്യാപകമായി വിപണനം ചെയ്യുന്നതിനിടയാക്കിയിരിക്കുകയാണ്.
നിരോധിത ലഹരി ഉല്‍പന്നങ്ങളുമായി പിടിക്കപ്പെടുന്നവരെ ചെറിയ പിഴചുമത്തി വിടുന്നതോടെ വീണ്ടും വിപണനം പൊടിപൊടിക്കുകയാണ്. എത്ര കൂടുതല്‍ അളവ് നിരോധിത ലഹരി പദാര്‍ത്ഥങ്ങള്‍ പിടിക്കപ്പെട്ടാലും എക്‌സൈസ് വകുപ്പിനു ചുമത്താനാവുന്ന പിഴ 200 രൂപയോ അതില്‍ താഴെയോ മാത്രമാണ് .
ഹാന്‍സ്, പാന്‍പരാഗ് തുടങ്ങി വലിയതോതില്‍ ലഹരിയടങ്ങുന്ന ഉല്‍പന്നങ്ങളാണ് മൊത്തമായും ചില്ലറയായും വില്‍ക്കപ്പെടുന്നത്. ഇതര അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ഇവ പലപ്പോഴും ജില്ലയില്‍ എത്തിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ വഴി സുരക്ഷിതമായി ഇവ ജില്ലയിലേക്കു കടത്താനാവുന്നത് ഏറെ സൗകര്യമായിരിക്കുകയാണ്. ജില്ലയില്‍ മഞ്ചേരി നഗരമാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യപ്പെടുന്ന പ്രധാന കേന്ദ്രം. കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പും നഗരസഭ ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡില്‍ അഞ്ചുലക്ഷം വിലമതിക്കുന്ന പാന്‍ ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തിരുന്നത്. രണ്ട് മാസം മുന്‍പ് നഗരസഭക്കു കീഴിലുള്ള മഞ്ചേരി പഴയബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനു സമീപത്തു നിന്നു 10ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഹെല്‍ത്ത് വിഭാഗം പിടിച്ചെടുത്തിരുന്നു.
ഇതരസംസ്ഥാനങ്ങളില്‍ നിന്നും ലോഡ്കണക്കിനു പാന്‍ ഉല്‍പന്നങ്ങളാണ് യഥേഷ്ടം മലപ്പുറത്തെത്തിച്ച് ജില്ലയുടെ പ്രധാന നഗരങ്ങളായ മഞ്ചേരി, പെരിന്തല്‍മണ്ണ നിലമ്പൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്കുകൊണ്ടുപോയി ചെറുകിടക്കാര്‍ക്കു വന്‍ലാഭത്തില്‍ വില്‍ക്കപ്പെടുന്നത്. വലിയ തോതില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിക്കപ്പെടുമ്പോള്‍ ഹെല്‍ത്ത് വിഭാഗത്തിനു കൈമാറുകയാണ് എക്‌സൈസ് അധികൃതര്‍. ഹെല്‍ത്ത് വിഭാഗത്തിനാണങ്കില്‍ 10000 രൂപവരെ പിഴ ചുമത്താനും അത്തരം കടകളുടെ ലൈസന്‍സ് റദ്ദാക്കാനും കഴിയുമെന്നാണ് എക്‌സൈസ് വിഭാഗം അധികൃതര്‍ പറയുന്നത്.
ലക്ഷങ്ങള്‍ വിലവരുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് വിപണനം നടത്തുന്നത് തടയാന്‍ നടപടികളുണ്ടാവണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വിദ്യാര്‍ഥികളും ഇത്തരം പാന്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."