വിലത്തകര്‍ച്ച: നീലഗിരിയില്‍ തേയില കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഗൂഡല്ലൂര്‍: പച്ചത്തേയിലയുടെ വിലത്തകര്‍ച്ച നീലഗിരിയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. നിലവില്‍ കിലോഗ്രാമിനു 12, 13 രൂപയാണ് പച്ചത്തേയില വില. ഉല്‍പാദനച്ചെലവിനെ അപേക്ഷിച്ച് വളരെ കുറവാണിത്. കിലോഗ്രാമിനു 30 രൂപ വില കിട്ടിയാലേ കൃഷി ആദായകരമാകൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്. പച്ചത്തേയില കിലോഗ്രാമിനു 30 രൂപ തറവില നിശ്ചയിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അനുകൂല കാലാവസ്ഥയില്‍ പച്ചത്തേയില ഉല്‍പാദനം ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലാണ് വിലത്തകര്‍ച്ച.
ജില്ലയിലെ പ്രധാന കാര്‍ഷികവിളയായ തേയിലകൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ജനങ്ങളില്‍ 60 ശതമാനവും. ജില്ലയിലെ 15 സഹകരണ തേയില ഫാക്ടറികളില്‍ 25,000 കര്‍ഷകര്‍ അംഗങ്ങളാണ്. നിലവില്‍ പ്രതിദിനം 4.10കോടി കിലോ തേയിലച്ചപ്പ് സഹകരണ ഫാക്ടറികളിലെത്തുന്നുണ്ട്. മൂന്നു കിലോ തേയിലച്ചപ്പ് സംസ്‌കരിക്കുമ്പോഴാണ് ഒരു കിലോ ഗ്രാം പൊടി ലഭിക്കുന്നത്. 1.30 കോടി കിലോ ഗ്രാം ചായപ്പൊടിയാണ് ദിവസം സഹകരണ ഫാക്ടറികളില്‍ ഉല്‍പാദിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."