ഇബ്റാഹീം ഹാജിയുടെ വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി
തരുവണ: മത സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ആറുവാളിലെ ചീപ്പാട്ട് ഇബ്റാഹീം ഹാജിയുടെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി.
സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്ന ഇബ്റാഹീം ഹാജി ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, ആറുവാള്‍ മഹല്ല് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. വയനാട് മുസ്ലിം ഓര്‍ഫനേജ്, ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി , മാനന്തവാടി ബാഫഖി ഹോം തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തകനും ഗുണകാംശിയുമായിരുന്നു.
രണ്ട് മാസത്തിലേറെയായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ ഇബ്റാഹീം ഹാജി ഇന്നലെ രാവിലെ ഏഴിന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ വെച്ചായിരുന്നു മരണപ്പട്ടത്. മരണ വാര്‍ത്തയറിഞ്ഞ് നിരവധി പേര് അദ്ദേഹത്തിന്റെ വസതിയിലെത്തി. വൈകിട്ട് നാലിന് ആറുവാള്‍ ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്കാരത്തിന് സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര് നേതൃത്വം നല്കി.
ശേഷം നൂറുകണക്കിനാളുകളുടെ സന്നിധ്യത്തില്‍ ആറുവാള്‍ മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."