അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ച് നീക്കാന്‍ സബ് കലക്ടറുടെ ഉത്തരവ്
മാനന്തവാടി: അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു മാറ്റാന്‍ സബ് കലകടര്‍ ഉത്തരവിട്ടു. മാനന്തവാടി-കണിയാരം പാലാക്കുളി ജങ്ഷന്‍ ദറാര്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ അപകടാവസ്ഥയിലുള്ള ഭാഗങ്ങള്‍ പൊളിക്കാനാണ് ഉത്തരവ്.
ഡിവൈ.എഫ്.ഐ കണിയാരം മേഖല കമ്മിറ്റി സെക്രട്ടറി സുനീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കെട്ടിടത്തിന്റെ ബലക്ഷയം കണ്ടെത്തിയ സാഹചര്യത്തില്‍ അപകട സാധ്യത മുന്‍നിര്‍ത്തി പ്രസ്തുത വാടക കെട്ടിടത്തില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കാനും ബലപ്പെടുത്താനും മുമ്പ് സബ് കലക്ടര്‍ പ്രാഥമിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, പൊതുമരാമത്ത് വിഭാഗം എ.ഇ തുടങ്ങിയവര്‍ കെട്ടിടം പരിശോധിച്ച് സബ് കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ ഒക്ടോബറില്‍ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ക്കെതിരേ കെട്ടിമ ഉടമ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ ഒന്നാം നിലയും മുകളിലോട്ടുള്ള ഭാഗവും അപകടാവസ്ഥയിലും ഉപയോഗ്യമല്ലാത്തതുമാണെന്നും പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ കഴിഞ്ഞ ഒക്ടോബര്‍ 31ന് സാങ്കേതിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിന്റെ അപകടാവസ്ഥയിലുള്ള ഭാഗങ്ങള്‍ പൂര്‍ണമായും പൊളിച്ചുനീക്കാന്‍ സബ് കലക്ടര്‍ അന്തിമ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഈ നടപടി ക്രമങ്ങള്‍ ഈ മാസം പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ട് അന്ന് തന്നെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."