HOME
DETAILS
MAL
മസൂദിനെ സംരക്ഷിക്കുന്ന ചൈനീസ് നിലപാടിനെതിരേ അമേരിക്ക
backup
April 04 2017 | 22:04 PM
ന്യൂയോര്‍ക്ക്: വീറ്റോ അധികാരം ഉപയോഗിച്ച് തീവ്രവാദത്തിനെതിരായ നീക്കങ്ങളെ തടയുന്ന രാജ്യങ്ങള്‍ക്കെതിരേ യു.എസ്. പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനാ നേതാവ് മസൂദ് അസ്ഹറിനെതിരായ നീക്കം ചൈനയുടെ നേതൃത്വത്തില്‍ വീറ്റോ അധികാരം ഉപയോഗിച്ച് തുടര്‍ച്ചയായി തടസപ്പെടുത്തുന്ന സാഹചര്യത്തിലാണ് യു.എസ് രംഗത്തെത്തിയിരിക്കുന്നത്.
തീവ്രവാദ പട്ടികയിലുള്ളവരെയും ഇവരെ പിന്താങ്ങുന്ന രാജ്യങ്ങളോടും സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് യു.എസ് ഭരണകൂടം സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്ന് യു.എന്നിലെ യു.എസ് പ്രതിനിധി നിക്കിഹാലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."