HOME
DETAILS

മലപ്പുറത്തിന്റെയും മലബാറിന്റെയും പ്ലസ് വണ്‍ പ്രവേശനം: പ്രതിസന്ധി തുറന്നുകാട്ടി കെ.എന്‍.എ ഖാദറിന്റെ അടിയന്തര പ്രമേയം

  
backup
June 12 2018 | 23:06 PM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be

തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ 10ാം ക്ലാസ് വിജയിച്ച വിദ്യാര്‍ഥികളുടെ തുടര്‍പഠനം പ്രതിസന്ധിയിലെന്ന് കെ.എന്‍.എ ഖാദര്‍. പ്ലസ് വണിന് പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
മലബാര്‍ മേഖലയിലെ പ്രത്യേകിച്ച് മലപ്പുറത്തെ പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കെ.എന്‍.എ ഖാദര്‍. 17,216 സീറ്റുകളുടെ കുറവാണ് മലപ്പുറം ജില്ലയില്‍ മാത്രം ഈ വര്‍ഷം ഉള്ളത്. ഇത് ജില്ലയിലെ വിദ്യാര്‍ഥികളുടെ ഭാവിയെ കാര്യമായി തന്നെ ബാധിക്കും.
മലപ്പുറത്ത് 77,922 വിദ്യാര്‍ഥികളാണ് 10ാം ക്ലാസ് വിജയിച്ചത്. 60,706 മാത്രമാണ് നിലവിലുള്ള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം. മലപ്പുറത്തെ 17,216 കുട്ടികള്‍ സീറ്റുകള്‍ക്ക് വേണ്ടി ആരെയാണ് സമീപിക്കേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കണം. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്ന സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കരുത്. സീറ്റ് ലഭിക്കാത്ത കുട്ടികള്‍ ആരെ സമീപിച്ചാല്‍ സീറ്റ് ലഭിക്കുമെന്ന് അറിയാന്‍ ജില്ലകളില്‍ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ സെല്ലുകള്‍ തുറക്കണമെന്നും കെ.എന്‍.എ ഖാദര്‍ ആവശ്യപ്പെട്ടു. സീറ്റുകളുടെ എണ്ണവുമായി ബന്ധപ്പെട്ട് മന്ത്രി അവതരിപ്പിച്ച കണക്കുകള്‍ പാകപിഴകള്‍ തുറന്നു കാട്ടിയാണ് കെ.എന്‍.എ ഖാദര്‍ 14 ജില്ലകളിലെയും പ്ലസ് വണ്‍ സീറ്റുകളുടെ അന്തരം സഭയില്‍ വ്യക്തമാക്കിയത്. ആവശ്യമെങ്കില്‍ കണക്കുകള്‍ സഭയുടെ മേശപ്പുറത്ത് വെക്കാമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ നിരവധി വിദ്യാര്‍ഥികളാണ് താന്‍ ഉള്‍പെടെയുള്ള എം.എല്‍.എമാരോട് സീറ്റ് ലഭിക്കാന്‍ ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് എത്തുന്നത്. ഇല്ലാത്ത സീറ്റുകള്‍ക്ക് എങ്ങനെ ശുപാര്‍ശ ചെയ്യാനാകും. മലപ്പുറത്തെ ഒരു വിദ്യാര്‍ഥിക്ക് തിരുവനന്തപുരത്ത് വന്ന് ചേരാനാവില്ല. അതുകൊണ്ട് ഇത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. വിദ്യാഭ്യാസ മന്ത്രി പറയുന്നതു പോലെ ശാസ്ത്രീയമായി പഠിച്ച ശേഷം സീറ്റ് തരാമെന്നും അതുവരെ കാത്തിരിക്കാനും വിദ്യാര്‍ഥികളോട് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റുകള്‍ ലഭിക്കാത്തതിനാല്‍ മലപ്പുറത്ത് മാത്രം 21,000 കുട്ടികളാണ് സ്‌കൂള്‍ കേരള ഓപ്പണ്‍ സംവിധാനത്തിലൂടെ പഠനം നടത്തുന്നത്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ സൗജന്യമായി, നിര്‍ബന്ധിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുമ്പോള്‍ 10ാം ക്ലാസ് കഴിഞ്ഞ് 11ാം ക്ലാസില്‍ അഡ്മിഷന്‍ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ അതിന്റെ ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ്. വിഷയത്തെ വിദ്യാഭ്യാസമന്ത്രി നിസാരവല്‍ക്കരിക്കരുത്. എത്രമാത്രം സങ്കീര്‍ണമാണിതെന്ന് മനസിലാക്കാന്‍ മലപ്പുറത്തോ കോഴിക്കോട്ടോ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും യോഗം വിളിക്കണമെന്നും കെ.എന്‍.എ ഖാദര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago