50 ഇടങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത
തിരുവനന്തപുരം: മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ള 50 ഇടങ്ങളുടെ പട്ടികയുമായി ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് ഓപ്പറേഷന് സെന്റര്‍ തയാറാക്കിയ ദുരന്ത സൂചികാ ഭൂപടത്തിലാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മിന്നലും ഉണ്ടാകാന്‍ സാധ്യതയുള്ള താലൂക്കുകള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
അടൂര്‍, ആലത്തൂര്‍, ആലുവ, ചാലക്കുടി, ചങ്ങനാശേരി, ചിറ്റൂര്‍, ദേവികുളം, ഏറനാട്, ഹോസ്ദുര്‍ഗ്, ഇടുക്കി, ഇരിട്ടി, കാഞ്ഞിരപ്പള്ളി, കണ്ണൂര്‍, കാസര്‍ഗോഡ്, കാട്ടാക്കട, കൊണ്ടോട്ടി, കോന്നി, കോതമംഗലം, കൊട്ടാരക്കര, കോഴഞ്ചേരി, കോഴിക്കോട്, മല്ലപ്പള്ളി, മാനന്തവാടി, മഞ്ചേശ്വരം, മണ്ണാര്‍ക്കാട്, മീനച്ചില്‍, മൂവാറ്റുപുഴ, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, നിലമ്പൂര്‍, ഒറ്റപ്പാലം, പാലക്കാട്, പത്തനാപുരം, പീരുമേട്, പെരിന്തല്‍മണ്ണ, പുനലൂര്‍, കൊയിലാണ്ടി, റാന്നി, സുല്‍ത്താന്‍ ബത്തേരി, തളിപ്പറമ്പ്, തലപ്പള്ളി, തലശേരി, താമരശേരി, തൊടുപുഴ, തൃശൂര്‍, തിരൂരങ്ങാടി, ഉടുമ്പന്‍ചോല, വടകര, വെള്ളരിക്കുണ്ട്, വൈത്തിരി എന്നീ താലൂക്കുകളും ശക്തിയേറിയ മിന്നലിനു സാധ്യതയുള്ള താലൂക്കുകളായി തളിപ്പറമ്പ്, കൊട്ടാരക്കര, തലശേരി, കാഞ്ഞിരപ്പള്ളി, റാന്നി, കൊയിലാണ്ടി, താമരശേരി, ഏറനാട്, മീനച്ചില്‍, കോട്ടയം, തൊടുപുഴ, ഹോസ്ദുര്‍ഗ്, കണ്ണൂര്‍, കോഴിക്കോട്, വടകര, നെടുമങ്ങാട്, ചടങ്ങനാശേരി, കോതമംഗലം, കൊണ്ടോട്ടി, ഇരിട്ടി, നിലമ്പൂര്‍, തിരുവനന്തപുരം, തിരൂരങ്ങാടി, കാട്ടാക്കട എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.
അതാത് ജില്ലാ കലക്ടര്‍മാര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."