HOME
DETAILS
MAL
കിഫ്ബി പദ്ധതി: മസാല ബോണ്ടുകള്‍ ഇറക്കും
backup
June 12 2018 | 23:06 PM
തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ക്ക് വിദേശ നിക്ഷേപം സമാഹരിക്കുന്നതിന്റെ ആദ്യഘട്ടമായി സിങ്കപൂര്, യു.കെ എന്നീ രാജ്യങ്ങളില്‍ മസാല ബോണ്ടുകള്‍ പുറപ്പെടുവിക്കുന്നതിന് കിഫ്ബിയുടെ 31ാമത് യോഗം തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്. ഇതിന്റെ ഉപദേശകനായി ആക്സിസ് ബാങ്കിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
മസാല ബോണ്ട് പുറപ്പെടുവിക്കുന്നതിന് തുടര്‍ നടപടിക്കായി ഡി.എല്‍.എ പൈപര്‍, സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ്, എച്ച്.എസ്.ബി.സി എന്നീ ധനകാര്യ സ്ഥാപനങ്ങളെ യഥാക്രമം ഇന്റര്‍നാഷണല്‍ ലീഗല്‍ കൗണ്‍സില്‍, ഡൊമസ്റ്റിക് ലീഗല്‍ കൗണ്‍സില്‍, ട്രസ്റ്റി എന്നീ സ്ഥാനങ്ങളിലും ഫിറ്റ്ച്ച്, എസ് ആന്‍ഡ് പി എന്നീ ഏജന്‍സികളെ റേറ്റിങ് ഏജന്‍സികളായും നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."