പ്ലാസ്റ്റിക് വിരുദ്ധ ദിനം മുദ്രാവാക്യത്തിലൊതുങ്ങി 'ഓണത്തിന് ഒരു മുറം പച്ചക്കറി' വിത്തു നല്‍കിയത് പ്ലാസ്റ്റിക് കവറുകളില്‍
കാട്ടാക്കട: പ്ലാസ്റ്റിക്ക് വിരുദ്ധ ദിനമെന്നത് ഇക്കുറി ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം സര്‍ക്കാര്‍ അറിഞ്ഞമട്ടില്ല. പ്ലാസ്റ്റിക്കിനെതിരേ മുറവിളി കൂട്ടുന്നവര്‍ പരിസ്ഥിതി ദിനത്തില്‍ ജനങ്ങളുടെ കൈകളിലേക്ക് പച്ചക്കറി വിത്തുകള്‍ എത്തിച്ചത് പ്ലാസ്റ്റിക് കവറുകളില്‍.
സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ വഴി ലക്ഷക്കണക്കിന് വിത്ത് പായ്ക്കറ്റുകളാണ് കൃഷി വകുപ്പ് വിതരണം ചെയ്തത്. വിത്തുകള്‍ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി മറ്റൊരു ബഹുവര്‍ണ പ്ലാസ്റ്റിക് പായ്ക്കറ്റിനുള്ളിലാക്കിയായിരുന്നു വിതരണം. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതി പ്രകാരമായിരുന്നു ഹരിത ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള കൃഷി വകുപ്പിന്റ പച്ചക്കറി വിത്തെത്തിക്കല്.
പൂര്‍ണമായും പേപ്പര്‍ കവറുകളിലാക്കി വിതരണം ചെയ്യാമായിരുന്നിട്ടും സര്‍ക്കാര്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് പിന്നാലെ പോവുകയായിരുന്നു.
ലോകമെമ്പാടും പ്ലാസിറ്റിക് വിരുദ്ധ നിലപാട് എടുക്കുകയും അത് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് സര്‍ക്കാരിന്റെ ഈ വിരോധാഭാസ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."