ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്നത് കേരളത്തില്‍: മന്ത്രി
തിരുവനന്തപുരം: ഈ വര്‍ഷം അവസാനത്തോടെ പാലിന്റെ കാര്യത്തില്‍ കേരളം സ്വയം പര്യാപ്തത നേടുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമുള്ള പാലിന്റെ 87 ശതമാനം ഇപ്പോള്‍ തന്നെ ഉല്‍പാദിപ്പിക്കുന്നുണ്ട്.
രാജ്യത്ത് കര്‍ഷകര്‍ക്ക് പാലിന് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷീരസമൃദ്ധി പാലിന് സബ്‌സിഡി പദ്ധതിയുടെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് എ.എം.സി ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കുത്തുകാലില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നത് പെരുങ്കടവിള ബ്ലോക്കാണെും ഇന്‍സെന്റീവിനത്തില്‍ ഒരു കോടി രൂപ കര്‍ഷകര്‍ക്കായി മാറ്റി വെച്ചിട്ടുണ്ടെന്നും പെരുങ്കടവിള ബ്ലോക്ക് പ്രസിഡന്റ് പി. സുജാതകുമാരി പറഞ്ഞു.
ആട്ടോമാറ്റിക് മില്‍ക്ക് കലക്ഷന്‍ യൂനിറ്റുകളും വിവിധ ക്ഷീര സംഘങ്ങള്‍ക്ക് ചടങ്ങില്‍ വിതരണം ചെയ്തു.
സീനിയര്‍ ക്ഷീര വികസന ഓഫിസര്‍ ബി. ജയശ്രീ പെരുങ്കടവിള ബ്ലോക്കിന്റെ കഴിഞ്ഞ വര്‍ഷത്തെ ക്ഷീരമേഖലയിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ക്ഷീരകര്‍ഷകരുടെ മക്കള്‍ക്ക് കുത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ് അരുണ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത കുമാരി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ക്ഷീരവകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരസംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മില്‍മ ബോര്‍ഡംഗം അഡ്വ. ഗിരീഷ് കുമാര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."