HOME
DETAILS

സംസ്ഥാനത്ത് ആദ്യമായി തെരുവ് വിളക്കുകളെല്ലാം എല്‍.ഇ.ഡിയാക്കുന്നു: തെരുവ് വിളക്ക് പരിപാലന പ്രശ്‌നത്തിന് ശാശ്വതപരിഹാരം

  
backup
June 13 2018 | 04:06 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4%e0%b5%86%e0%b4%b0

 

 


കൊല്ലം: നഗരസഭയ്ക്ക് എന്നും തലവേദന സൃഷ്ടിച്ചിരുന്ന തെരുവ് വിളക്ക് പരിപാലന പ്രശ്‌നത്തിന് ശാശ്വതപരിഹാരമാകുന്നു. സംസ്ഥാനത്ത് ആദ്യമായി ഒരു നഗരസഭാപരിധിയിലെ തെരുവ് വിളക്കുകളെല്ലാം എല്‍.ഇ.ഡിയാക്കി മാറ്റുന്ന പദ്ധതിക്കാണ് കളമൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് എനര്‍ജി മാനേജ്‌മെന്റ് കമ്മിറ്റിയുടെയും, കരാര്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിട്ടുള്ള ഏജന്‍സികളുടെയും കോര്‍പറേഷന്‍ അധികൃതരുടെയും യോഗം തിങ്കളാഴ്ച ചേരുമെന്ന് മേയര്‍ വി. രാജേന്ദ്രബാബു കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
കരാര്‍ നടപ്പാക്കുന്നതുവരെ തെരുവ് വിളക്ക് പരിപാലനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന്‍ താല്‍ക്കാലികമായി നാല് ലക്ഷം രൂപയുടെ ട്യൂബുകളും മറ്റും പൊതുമേഖലാ സ്ഥാപനമായ പള്ളിമുക്കിലെ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് മുഖേന വാങ്ങും. നഗരസഭ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ചിന്ത എല്‍. സജിത്തും അറിയിച്ചു.
തെരുവ് വിളക്ക് പരിപാലനം കാര്യക്ഷമമല്ലെന്ന പരാതി കൗണ്‍സിലില്‍ ഉയര്‍ത്തിയത് കോണ്‍ഗ്രസ് അംഗം എ.കെ ഹഫീസും സി.പി.എമ്മിലെ എസ്.രാജ്‌മോഹനുമാണ്. പരാതികള്‍ വ്യാപകമായതിനാല്‍ വിവാഹം പോലെയുള്ള സ്വകാര്യ ചടങ്ങുകള്‍ക്ക് പോലും പോകാന്‍ കഴിയുന്നില്ലെന്ന് രാജ്‌മോഹന്‍ പറഞ്ഞു.
ആശ്രാമം നാലുവരിപാതയിലെ ഓടകളിലൂടെ നഗരത്തിലെ മിക്ക ആശുപത്രികളും മാലിന്യങ്ങള്‍ അഷ്ടമുടിക്കായലിലേക്ക് ഒഴുക്കി വിടുന്നതായി സി.പി.ഐ അംഗം ഹണി ബഞ്ചമിന്‍ ചൂണ്ടിക്കാട്ടി. ഇതുമൂലം പുള്ളിക്കട നിവാസികളാണ് ഏറെ കഷ്ടത അനുഭവിക്കുന്നത്. മാലിന്യം പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കണം. പല റസിഡന്റ്‌സ് അസോസിയേഷനുകളും പൊതുസ്ഥലങ്ങളില്‍ സി.സി.ടി.വി കാമറ ഘടിപ്പിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ ഒരു ഭാഗം റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് നല്‍കിയാല്‍ കാമറ ഘടിപ്പിക്കുന്നതിനാവശ്യമായ സാമ്പത്തികഭാരത്തില്‍ നിന്ന് അവരെ മുക്തമാക്കാന്‍ കഴിയുമെന്നും അംഗം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഏഴ് നഗരങ്ങളില്‍ കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. പട്ടണത്തിലെ മാലിന്യങ്ങള്‍ നിര്‍ദിഷ്ട ഏറോബിക് ട്രീറ്റ്‌മെന്റ് പ്ലാന്റുകളില്‍ നല്‍കി സംസ്‌കരിക്കാനാകും. യൂസര്‍ഫീ വ്യാപാരികളില്‍ നിന്ന് ഈടാക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഷ്‌റെഡിങ് യൂനിറ്റുകള്‍ക്ക് നല്‍കാനാകും. ഇ-വേസ്റ്റുകള്‍ ക്ലീന്‍ കേരള മിഷന് കൈമാറും. ഇത്തരത്തില്‍ മാലിന്യരഹിത നഗരം എന്ന ആശയത്തിനാണ് കോര്‍പറേഷന്‍ മുന്‍തൂക്കം നല്‍കുന്നതെന്നും മേയര്‍ വ്യക്തമാക്കി.
കിടപ്പാക്കടയിലെ വി ഗംഗാധരന്‍ സ്മാരക പാര്‍ക്കിന് ശാപമോക്ഷം നല്‍കണമെന്ന് ഡിവിഷന്‍ അംഗം എന്‍ മോഹനന്‍ ആവശ്യപ്പെട്ടു. അവിടം ഇപ്പോള്‍ പശുക്കള്‍ക്കുള്ള ആലയമായി മാറിയിരിക്കുകയാണെന്നും സി.പി.ഐ അംഗം ചൂണ്ടിക്കാട്ടി.
ആല്‍ത്തറമൂട്-കല്ലുംതാഴം ബൈപാസ് പൂര്‍ത്തീകരണത്തോട് അടുക്കുമ്പോള്‍ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാതെ പോവുകയാണെന്ന് അംഗങ്ങള്‍ അക്ഷേപമുന്നയിച്ചു. സര്‍വീസ് റോഡ് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രദേശവാസികള്‍ക്ക് ബൈപാസിലേക്ക് കടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് സ്ഥിരംസമിതി അദ്ധ്യക്ഷനും കടവൂര്‍ ഡിവിഷന്‍ കൗണ്‍സിലറുമായ ടി.ആര്‍ സന്തോഷ്‌കുമാര്‍ പരാതിപ്പെട്ടു.
ബൈപാസിനുവേണ്ടി വയലുകളും മറ്റും നികത്തിയതോടെ പ്രകൃതിദത്ത നീരൊഴുക്ക് തടസപ്പെട്ടതായി നീരാവില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ബി. അനില്‍കുമാര്‍ പറഞ്ഞു. മങ്ങാട്, കല്ലുംതാഴം മേഖലയിലെ ഓടകള്‍ പൂര്‍ണമായും അടഞ്ഞതിനാല്‍ ബൈപാസിനു സമീപമുള്ള വീടുകള്‍ പലതും മഴ പെയ്യുന്നതോടെ വെള്ളത്തിനടിയിലായതായി ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago