HOME
DETAILS

മൂന്നാറിലെ സമര നാടകങ്ങള്‍

  
backup
April 04 2017 | 23:04 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3


മൂന്നാറില്‍ സാധാരണക്കാരായ തോട്ടം തൊഴിലാളികളെയും കര്‍ഷകരെയും കച്ചവടക്കാരെയും മാധ്യമങ്ങള്‍ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നും സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്നും ആരോപിച്ച് ജനകീയ സമരസമിതി എന്ന പേരില്‍ കഴിഞ്ഞദിവസം സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ കടയടപ്പ് സമരം നടത്തുകയുണ്ടായി. ഇന്നലെ സേവ് മൂന്നാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സത്യഗ്രഹസമരവും നടക്കുകയുണ്ടായി.
റവന്യൂവകുപ്പ് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തടുങ്ങിയതോടെയാണ് സി.പി.എം വ്യാപാരികളെ സംഘടിപ്പിച്ച് സമരം നടത്തിയത്. എപ്പോഴൊക്കെ മൂന്നാറിലെ അനധികൃത കൈയേറ്റത്തിനെതിരേ സര്‍ക്കാര്‍ നടപടികളുമായി വന്നിട്ടുണ്ടോ അപ്പോഴൊക്കെ പ്രാദേശിക സി.പി.എമ്മിന്റെ നേതൃത്വത്തില്‍ അത്തരം നടപടികളെ തകിടംമറിക്കാന്‍ സമരങ്ങളും ഉണ്ടായിട്ടുണ്ട്. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും മൂന്നാറില്‍ ഒരിഞ്ചു ഭൂമി പോലുമില്ല. ഭൂമി ഉള്ളവരാകട്ടെ മൂന്നാറില്‍ ഉള്ളവരുമല്ല. പിന്നെ ആര്‍ക്കുവേണ്ടിയാണ് സി.പി.എം സമരം ചെയ്യുന്നത്. ഇന്നലെയും റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നൂറു കോടി മുതല്‍ അഞ്ഞൂറു കോടി വരെ നിക്ഷേപമിറക്കിയവര്‍ക്കു വേണ്ടിയാണ് സാധാരണക്കാരുടെ പേര് പറഞ്ഞു സമരം ചെയ്യുന്നതെന്ന് പറയപ്പെടുന്നു. സി.പി.എം എം.എല്‍.എ രാജേന്ദ്രന്‍ കെ.എസ്.ഇ.ബിയുടെ ഭൂമി കൈയേറി വീടുവച്ചത് വ്യാജപട്ടയം ചമച്ചാണെന്ന് രേഖകള്‍ പറയുന്നു. അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ രാജേന്ദ്രന്‍ എം.എല്‍.എക്ക് കഴിഞ്ഞിട്ടില്ല. മൂന്നാറിലെ ഭൂമി കൈയേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സിപി.എം നേതാക്കളായ എം.എം മണിയും എസ്. രാജേന്ദ്രനുമടക്കമുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളാണെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് പി.ടി തോമസ് എം.എല്‍.എ ആരോപിക്കുമ്പോള്‍ അതൊരു തെറ്റായ ആരോപണമാണെങ്കില്‍ എന്തുകൊണ്ട് അതിനെതിരേ പ്രതിഷേധം ഉയരുന്നില്ല. എസ്. രാജേന്ദ്രന്‍ അടക്കമുള്ള സി.പി.എം നേതാക്കളുടെ കൈയേറ്റഭൂമി സംരക്ഷിക്കാനായിരുന്നു കഴിഞ്ഞദിവസം വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തിയത്. മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള ടാറ്റ കൈയേറിയ ഭൂമി മോചിപ്പിച്ചു തരാമെന്ന വാഗ്ദാനമാണ് സമരം ചെയ്ത വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും നല്‍കിയതെന്ന് പറയപ്പെടുന്നു. മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള ടാറ്റ കൈയേറിയ ഭൂമി സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന് 45 വര്‍ഷം മുമ്പ് തന്നെ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടതാണ്. പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് കാണിച്ച് 2003ല്‍ റവന്യൂ വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയതാണ്. അപ്പോഴൊന്നും ടാറ്റയുടെ കൈയില്‍നിന്നു ഭൂമി മോചിപ്പിക്കാന്‍ ശ്രമിക്കാതിരുന്ന മൂന്നാറിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ കൈയേറ്റങ്ങള്‍ക്കെതിരേ റവന്യൂ നടപടികളുമായി വന്ന പ്പോള്‍ വ്യാപാരികളുടെ പേരില്‍ സമരം ചെയ്യുന്നത് നാടകം തന്നെ.
കക്ഷിഭേദമില്ലാതെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും മൂന്നാറില്‍ വന്‍കിട കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുകയും സ്വയം കൈയേറുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ഥ്യം. വന്‍കിടക്കാര്‍ക്കു വേണ്ടി സാധാരണക്കാരെ മറയാക്കി മൂന്നാറില്‍ സമര നാടകങ്ങള്‍ അരങ്ങേറുകയാണ്. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറയുന്ന മാധ്യമങ്ങളെ വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്നാരോപിച്ചത് കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല. ഇടുക്കിയിലെ എം.പി ജോയ് ജോര്‍ജിന് 32 ഏക്കര്‍ കൈയേറ്റഭൂമിയുണ്ടെന്ന് പറയുന്നത് മാധ്യമങ്ങളല്ല. മുന്‍ ഡി.സി.സി പ്രസിഡന്റ് പി.ടി തോമസ് എം.എല്‍.എയാണ്. സാധാരണക്കാരായ കൃഷിക്കാരും തോട്ടം തൊഴിലാളികളും മൂന്നാറില്‍ ഭൂമി കൈയേറുന്നുവെന്ന് മാധ്യമങ്ങള്‍ പറഞ്ഞിട്ടില്ല. പിന്നെ അവരുടെ പേരില്‍ സമരമെന്ന പൊറാട്ട് നാടകം നടത്തേണ്ടതുണ്ടോ? സ്റ്റോപ്പ് മെമ്മോ കിട്ടിയിട്ടും അത് അവഗണിച്ച് വന്‍കിട റിസോര്‍ട്ട് ഉടമകള്‍ അവരുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനെതിരേ എന്തുകൊണ്ട് മൂന്നാറിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമരം ചെയ്യുന്നില്ല. സാധാരണക്കാരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി മൂന്നാറില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പൊറാട്ട് നാടകസമരങ്ങള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago