HOME
DETAILS

ധാക്ക തീവ്രവാദി ആക്രമണം: ചാവേറുകളില്‍ ഭരണകക്ഷി നേതാവിന്റെ മകനും

  
backup
July 05 2016 | 07:07 AM

%e0%b4%a7%e0%b4%be%e0%b4%95%e0%b5%8d%e0%b4%95-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82


ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ പൊലിസുകാര്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു പിന്നില്‍ ഭരണകക്ഷിയായ അവാമിലീഗ് നേതാവിന്റെ മകനും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടിയുടെ ധാക്ക സിറ്റി ഘടകത്തിന്റെ നേതാവും ബംഗ്ലാദേശ് ഒളിംപിക് അസോസിയേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഇംതിയാസ് ഖാന്‍ ബാബുലിന്റെ മകന്‍ റോഹന്‍ ഇബ്‌നി ഇംതിയാസ് അക്രമി സംഘത്തിലുണ്ടായിരുന്നെന്ന വിവരമാണ് പുറത്തുവരുന്നത്. തന്റെ മകനെ കാണാനില്ലെന്നു കാണിച്ച് ഇംതിയാസ് ഖാന്‍ കഴിഞ്ഞ ജനുവരി നാലിന് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
ഫേസ്ബുക്കിലും മറ്റും വന്ന ചിത്രങ്ങളിലൂടെയാണ് അക്രമികളിലൊരാള്‍ റോഹന്‍ ആണെന്നു തിരിച്ചറിഞ്ഞതെന്ന് അവാമി ലീഗ് ധാക്കാ സിറ്റി കമ്മിറ്റി മുന്‍ വൈസ്പ്രസിഡന്റ് മുകുള്‍ചൗധരി പറഞ്ഞു. ധാക്കയിലെ സമ്പന്നകുടുംബങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ആണ് റോഹന്‍ പഠിച്ചത്. ഇതേ വിദ്യാലയത്തില്‍ അധ്യാപികയായിരുന്നു റോഹന്റെ മാതാവ്.
കഫേയില്‍ അക്രമം നടത്തിയവര്‍ ഇന്റെര്‍നെറ്റ് വഴി പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്ന് ഇയാളെ തിരിച്ചറിഞ്ഞ സുഹൃത്തുകള്‍ മാതാപിതാക്കള്‍ക്കൊപ്പമുള്ള റോഹന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം കഫേയില്‍ ആക്രമണം നടത്തിയ ആറു തീവ്രവാദികളെ കൊലപ്പെടുത്തുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തതായി സൈന്യം വെളിപ്പെടുത്തിയിരുന്നു. അഞ്ച് തീവ്രവാദികളുടെ മൃതശരീരങ്ങളുടെ ഫോട്ടോകളും പൊലിസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതില്‍ റോഹന്റെ ശരീരത്തിന്റെ ചിത്രം ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പുറത്തുവിട്ട ചിത്രത്തിലുള്ള അഞ്ചുപേര്‍ തീവ്രവാദ സംഘടനയായ ജമാ അത്ത് ഉല്‍ മുജാഹിദിനിലെ അംഗങ്ങള്‍ ആണെന്നും പൊലിസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നുവെന്നും പൊലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഹിദുല്‍ ഹക്ക് പറഞ്ഞു. റോഹന്റെ ചിത്രങ്ങള്‍ പുറത്തുവന്നതു മുതല്‍ പിതാവായ ഇംതിയാസ് ഖാന്‍ ബാബുലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അവാമി ലീഗ് ധാക്കാ സിറ്റി കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് മുകുള്‍ ചൗധരിയും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  35 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago