മൃതദേഹവുമായി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
തിരൂരങ്ങാടി: കോഴിച്ചെന കണ്ടംചിറയില്‍ തൂങ്ങിമരിച്ച മുരളിയുടെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും തെന്നല പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ആംബുലന്‍സില്‍ പഞ്ചായത്ത് ഓഫിസിനു മുന്നിലെത്തിച്ച് ഉപരോധം നടത്തുകയായിരുന്നു.
ഉപരോധത്തിന് ആംബുലന്‍സില്‍നിന്നു മൃതദേഹം പുറത്തിറക്കാനുള്ള സമരക്കാരുടെ ശ്രമം പൊലിസ് തടഞ്ഞു. പ്രതിഷേധം നിയന്ത്രിക്കാന്‍ കോട്ടക്കലില്‍നിന്നു വന്‍ പൊലിസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. ഉച്ചയ്ക്കു ശേഷം മൂന്നോടെ തിരൂരങ്ങാടി തഹസില്‍ദാര്‍ പി. ഷാജു സ്ഥലത്തെത്തി ചര്‍ച്ച നടത്തി. കലക്ടറുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ലൈഫ് പദ്ധതിയിലൂടെ വീട് ലഭ്യമാക്കാന്‍ ശ്രമിക്കാമെന്നും ഉറപ്പുനല്‍കിയതോടെയാണ് ഉപരോധക്കാര്‍ പിന്‍വാങ്ങിയത്. തുടര്‍ന്നു മൃതദേഹം തെന്നല കറുത്താലുങ്ങല് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."