HOME
DETAILS
MAL
കല്ല്യാശ്ശേരി മണ്ഡലം ഇനി തരിശുരഹിതം
backup
June 13 2018 | 07:06 AM
കണ്ണൂര്‍: കല്ല്യാശ്ശേരി മണ്ഡലത്തെ തരിശുരഹിത കൈപ്പാട് ആയി പ്രഖ്യാപിക്കുന്ന ചടങ്ങും വിത്തിടലും നാളെ ഏഴോം കോട്ടക്കീലില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഏഴോം, പട്ടുവം, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളിലെ 300 ഏക്കര്‍ തരിശ് കൈപ്പാട് കൃഷിക്കാണ് മന്ത്രി വിത്തിട്ട് തുടക്കംകുറിക്കുന്നത്.
രാവിലെ 8.30ന് നടക്കുന്ന ചടങ്ങില്‍ ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മറിയം ജേക്കബ്, ഡി. വിമല, എ. സുരേന്ദ്രന്, ടി. വനജ, എം.കെ സുകുമാരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."