ഗാന്ധിയന്‍ രാജഗോപാല്‍ തുരുത്തി സമരപ്പന്തലിലെത്തി
പാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരിയിലെ വേളാപുരം, തുരുത്തി, പ്രദേശങ്ങളില്‍ 29ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ നടക്കുന്ന സമരം 48ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഗാന്ധിയന്‍ പി.വി രാജേഗോപാല്‍ ഇന്നലെ സമര പന്തലിലെത്തി. പ്രമുഖ ഗാന്ധിയനും ഏക്താ പരിഷത്ത് സ്ഥാപക നേതാവും പ്രധാനമന്ത്രി ചെയര്‍മാനായ ദേശീയ ഭൂപരിഷ്‌കരണ സമിതി അംഗവുമാണ് ഡോ. പി.വി രാജഗോപാല്‍ എന്ന രാജാജി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവരുമായി തുരുത്തി വിഷയത്തെകുറിച്ച് സംസാരിക്കുമെന്നും ദേശീയ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് നടത്താനിരിക്കുന്ന 'ജന്‍ ആന്ദോളന്‍' മാര്‍ച്ചിന് മുമ്പായി ഉന്നതതലങ്ങളില്‍ ഇടപ്പെട്ട് എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം കോളനി നിവാസികള്‍ക്ക് ഉറപ്പ് നല്‍കി. കെ. സതീഷ് കുമാര്‍, പി. പവിത്രന്‍, ലക്ഷ്മി പട്ടേരി, പി. ഇന്ദിര, ഓമന മോഹന്‍ദാസ്, പനയന്‍ കുഞ്ഞിരാമന്‍, മുട്ടം പുരുഷു, കുഞ്ഞമ്പു കല്യാശ്ശേരി, നിരിച്ചന്‍ ബാലകൃഷ്ണന്‍, കെ. രമേശന്‍, കെ. നിഷില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."