HOME
DETAILS
MAL
അഡ്വ. ബിജു ഉമ്മന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന് സെക്രട്ടറി
backup
April 05 2017 | 00:04 AM
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടു. 31 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജു ഉമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം തവണയും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഡോ. ജോര്‍ജ് ജോസഫിനെ പിന്തള്ളിയാണ് ബിജു ഉമ്മന്‍ ഒന്നാമതെത്തിയത്.
ജോര്‍ജ്് ജോസഫ് 77 വോട്ട് നേടി. രമേശ് ചെന്നിത്തലയുടെ പേഴ്സനല്‍ അസിസ്റ്റന്റുമാരില്‍ ഒരാളായിരുന്ന ബാബുജി ഈശോയ്ക്ക് 14 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. ആകെ പോള്‍ ചെയ്ത 201 വോട്ടില്‍ രണ്ടെണ്ണം അസാധുവായി.
കോട്ടയം പഴയ സെമിനാരിയിലാണ് അസോസിയേഷന് സെക്രട്ടറി തെരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."