ആദ്യ കേരള മന്ത്രിസഭയ്ക്ക് അറുപത് വയസ്സ്; ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം
തിരുവനന്തപുരം: കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റതിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഇന്നു തുടങ്ങും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്, എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി പങ്കെടുക്കും.
തുടര്‍പരിപാടികള്‍ 21 മുതല്‍ 26 വരെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലും കനകക്കുന്നു കൊട്ടാരത്തിലുമായി നടക്കും. സെമിനാറുകള്‍, വനിത പാര്‍ലമെന്റ് തുടങ്ങിയവയും സംഘടിപ്പിക്കും. സമാപനസമ്മേളനം 26നു വൈകിട്ട് അഞ്ചിന് നിശാഗന്ധിയില്‍ ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."