തുടര്‍ച്ചയായി അഞ്ചാം ദിവസവും കാറ്റിലും മഴയിലും വ്യാപക നാശം
തൊടുപുഴ: തുടര്‍ച്ചയായി അഞ്ചാം ദിവസവും കാറ്റിലും മഴയിലും അറക്കുളം, മുട്ടം മേഖലയില്‍ വ്യാപക നാശം. നിരവധി വീടുകളുടെ സംരക്ഷണ ഭിത്തി തകര്‍ന്നു.
ക്യഷിയിടങ്ങളില്‍ വെള്ളം കയറിയും, മണ്ണിടിഞ്ഞും വ്യാപക ക്യഷി നാശവും സംഭവിച്ചു. മരം വീണ് തൊടുപുഴ പുളിയന്മല സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ മുട്ടം എഞ്ചിനീയറിംഗ് കോളജിന് സമീപം റോഡിലേയ്ക്ക് റബര്‍ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സട്ടു. മലങ്കര എസ്റ്റേറ്റിലെ മരമാണ് വീണത്. തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി വെട്ടിമാറ്റി. മരം വീണത് മൂലം ഒരുമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മൂലമറ്റം കോട്ടമല റോഡില്‍ ആശ്രമം ഭാഗത്തു മണ്ണിടിഞ്ഞ ഗതാഗതം തടസ്സപ്പെട്ടു.
അറക്കുളം വില്ലേജ് ഓഫിസര്‍ റോഷന്‍ ജെ ജോര്‍ജിന്റെ നേത്യത്വത്തിലുള്ള റവന്യു സംഘം സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്യുന്നതിന് നേത്യത്വം നല്‍കി. മുത്തിയുരുണ്ട കിളിവള്ളി റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് റോഡ് അപകടാവസ്ഥയിലാണ്. കാഞ്ഞാര്‍ -വാഗമണ്‍ മേജര്‍ ഡിസ്ട്രിക് റോഡ് കൂവപ്പള്ളി ഭാഗത്തു തകര്‍ന്നു. ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
അറക്കുളത്ത് നിരവധിയാളുകളുടെ പുരയിടങ്ങളുടെയും, വീടുകളുടെയും സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു. അശോക കവലയ്ക്ക് സമീപം കുഴിഞ്ഞാലില്‍ സെബാസ്റ്റിന്റെ വീടിന്റെ 20 മീറ്റര്‍ പൊക്കമുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞു ചാടി, വീട് അപകടാവസ്ഥയിലായിരിക്കുകയാണ്. അറക്കുളം പടവില്‍ വര്‍ക്കി യുടെ പുരയിടത്തിലെ മതില്‍ വെള്ളമൊഴുക്കില്‍ തകര്‍ന്നു. അറക്കുളം കോട്ടയെമുന്നി രാമനാട്ടുപതിയില്‍ രാജേഷിന്റെ വീടിന്റെ മേല്‍ക്കൂര കാറ്റത്തു പറന്നുപോയി. നിരവധി സ്ഥലത്തു മണ്ണിടിച്ചില്‍ ഉണ്ടാവുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."