ദാറുല്‍ഹുദാ യു.ജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കുകീഴില്‍ കേരളത്തിലെ വിവിധ യു.ജി കോളജുകളിലും കേരളത്തിനു പുറത്ത് സീമാന്ധ്ര, മഹാരാഷ്ട്രാ, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ വാഴ്‌സിറ്റിയുടെ ഓഫ് കാംപസുകളിലുമായി നടന്ന വാര്‍ഷിക, സെമസ്റ്റര്‍ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ഡിഗ്രി വിഭാഗത്തില്‍ ജുബൈര്‍ ടി, കോട്ടക്കല്‍ (ദാറുല്‍ഹുദാ, ചെമ്മാട്) ഒന്നും സയ്യിദ് ജലാല്‍ കെ.പി (എം.ഐ.സി കാസര്‍കോട്) രണ്ടും മുശാഹിദ് റസാ, ബീഹാര്‍ (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെമ്മാട്) മൂന്നാം റാങ്കും നേടി.
സീനിയര്‍ സെക്കന്‍ഡറി ഫൈനല്‍ പരീക്ഷയില്‍ അബൂബക്കര്‍ പി, പെരിയങ്ങാനം (എം.ഐ.സി കാസര്‍കോട്), ഖിള്ര്‍ പി.ടി, തറയിട്ടാല്‍ (ദാറുല്‍ഹുദാ, ചെമ്മാട്), മുഹമ്മദ് മുസ്തഫ സി.കെ (ദാറുല്‍ഉലൂം, തൂത) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.
സെക്കന്‍ഡറി ഫൈനല്‍ പരീക്ഷയില്‍ അബ്ദുല്‍ ബാസിത് സി.പി, കൂട്ടിലങ്ങാടി (ഇസ്‌ലാഹുല്‍ഉലൂം, താനൂര്‍), മുഹമ്മദ് ലാലാ ശഹബാസ്, എടക്കാട് (ദാറുസ്സലാം, തലശ്ശേരി), മുഹമ്മദ് ഹാമിദി അല്‍ ഖാദിരി, ബീഹാര്‍ (നിക്‌സ്, ചെമ്മാട്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.
ദാറുല്‍ഹുദാക്കു കീഴിലുള്ള ഫാത്തിമ സഹ്‌റാ വനിതാ കോളജില്‍ സീനിയര്‍ സെക്കന്‍ഡറിയില്‍ ശഫ്‌നാ തന്‍സീം എം.ടി പടിഞ്ഞാറത്തറ, മര്‍യം സുഫൈറ പി ചെമ്മാട്, ഫാത്തിമാ തസ്‌ലിയ പി.കെ പന്തിപ്പൊയില്‍ എന്നിവരും സെക്കന്‍ഡറിയില്‍ ഫാത്തിമാ റഫിദ പുറമണ്ണൂര്‍, ഫാത്തിമ ശഹീമ ഒളവട്ടൂര്‍, നുസ്‌റ എ.കെ കീഴാറ്റൂര്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.
മാര്‍ക്കുകളും വിശദവിവരങ്ങളും ദാറുല്‍ഹുദായുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."