സഊദിയില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ആറു ഭീകരാക്രമണങ്ങള്‍
ജിദ്ദ: സഊദിയില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ മസ്ജിദുകള്‍ ലക്ഷ്യമിട്ട് ഐ.എസ് ആറു ഭീകരാക്രമണങ്ങള്‍ നടത്തി. ഇതില്‍ റമദാനിലാണ് അഞ്ചു ആക്രമണങ്ങളും നടത്തിയത്. ഉംറ സീസണില്‍ മക്കയില്‍ ഭീകരാക്രമണം നടത്തുന്നതിനുള്ള ഭീകരരുടെ പദ്ധതി സുരക്ഷാ വകുപ്പുകള്‍ മുന്‍കൂട്ടി കണ്ടെത്തി പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
രണ്ടര വര്‍ഷത്തിനിടെ ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ ആറെണ്ണത്തില്‍ ബെല്‍റ്റ് ബോംബുകളും അഞ്ചെണ്ണത്തില്‍ തോക്കുകളുമാണ് ഉപയോഗിച്ചത്. 19 ഭീകരരാണ് മസ്ജിദുകള്‍ ലക്ഷ്യമിട്ടും വിശുദ്ധ റമദാനിലും ആക്രമണങ്ങള്‍ നടത്തിയത്. ഇവരില്‍ ആറു പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ ചാവേര്‍ സ്‌ഫോടനത്തിലോ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിലോ കൊല്ലപ്പെട്ടു.
മക്ക, ഖമീസ് മുശൈത്ത്, ത്വായിഫ്, അല്‍ദാല്‍വ, അല്‍ഖുദൈഫ്, ദമാം, സൈഹാത്ത്, നജ്‌റാന്‍, അസീര്‍, ജിദ്ദ എന്നിവിടങ്ങളില്‍ ഓരോ ഭീകരാക്രമണങ്ങളും റിയാദില്‍ രണ്ടു ഭീകരാക്രമണങ്ങളുമുണ്ടായി. കിഴക്കന്‍ പ്രവിശ്യയില്‍ അല്‍ദാല്‍വയില്‍ ശിയാക്കളുടെ മതപരമായ ചടങ്ങളില്‍ ഭീകരര്‍ വെടിവയ്പ്പ് നടത്തുകയായിരുന്നു. അല്‍ഖുദൈഹ് ഇമാം അലി മസ്ജിദ്, ദമാം അല്‍അനൂദ് ഡിസ്ട്രിക്ട് ഇമാം ഹുസൈന്‍ അസ്ജിദ്, അസീര്‍ സ്‌പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്‌സ് കോംപൗണ്ട് മസ്ജിദ്, നജ്‌റാന്‍ അല്‍മശ്ഹദ് മസ്ജിദ് എന്നിവിടങ്ങളില്‍ ഭീകരര്‍ ചാവേറാക്രമണങ്ങള്‍ നടത്തി. ഉംറ സീസണില്‍ മക്കയില്‍ ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ട് മക്കയ്ക്കു സമീപം വാദി നുഅ്മാനില്‍ തമ്പടിച്ച ഭീകരരെ സുരക്ഷാ വകുപ്പ് സേന അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ റമദാനില്‍ ത്വായിഫില്‍ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരര്‍ ആക്രമണം നടത്തി. ഈ വര്‍ഷം തന്നെ ഖമീസ് മുശൈത്തില്‍ ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ സ്വന്തം പിതാവ് കൊല്ലപ്പെടുകയും രണ്ടു സുരക്ഷാ ഭടന്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ചെക്ക് പോയിന്റില്‍ ചാവേറാക്രമണം നടത്തുന്നതിനുള്ള മറ്റൊരു ഭീകരന്റെ ശ്രമവും കഴിഞ്ഞ റമദാനില്‍ സുരക്ഷാ വകുപ്പ് പരാജയപ്പെടുത്തിയിരുന്നു. സ്വന്തം അമ്മാവനെ കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്ത ഭീകരനാണ് ചെക്‌പോയിന്റില്‍ ആക്രണം നടത്താന്‍ ശ്രമിച്ചത്. ഈ റമദാനില്‍ റിയാദില്‍ ഇരട്ട സഹോദരങ്ങളായ ഐ.എസ് ഭീകരര്‍ മാതാപിതാക്കളെയും സഹോദരനെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ആക്രമണത്തില്‍ ഇവരുടെ മാതാവ് മരിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലാണ് ഇന്നലത്തേത്. വ്യതസ്ത മൂന്നു ആക്രമണമാണ് ഭീകരര്‍ നടത്തിയത്.
ഐ.എസ്.എസ് ഭീകരര്‍ക്കെതിരെ സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് ഹഫിദഹുല്ല അതിരൂക്ഷമായി രംഗത്തെത്തി. നിരപരാധികളെ കൊല്ലുന്നവര്‍ എന്തു മതമാണ് ഉണ്ടാക്കുന്നത്. അവര്‍് മതമോ മനസ്സാക്ഷിയോ ഇല്ലാത്തവരാണ്. ഐ.എസ് ഇസ്‌ലാമിന്റെ ഒന്നാമത്തെ ശത്രുക്കളാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വതും നശിപ്പിക്കുന്ന, നശീകരണ ചിന്താഗതിയും തീവ്രവാദ മനോഭാവവുമുള്ള ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.
'എല്ലാ മുസ്‌ലിമിനും ഈ ദീനിനോട് കടപ്പാടുണ്ട്, ഈ സമൂഹത്തോടും ഈ രാഷ്ട്രത്തോടും കടപ്പാടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പിഴച്ച കക്ഷികളില്‍ നിന്നും ചിന്താധാരയില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുകയെന്നത് ഓരോരുത്തരിലും അര്‍പ്പിതമായ കര്‍ത്തവ്യം അവര്‍ നിറവേറ്റേണ്ടതുണ്ടെന്നും' സഊദി ഉന്നത പണ്ഡിതസഭയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."