ഐ.പി.എല്‍: മുംബൈ ഇന്ന് പൂനെക്കെതിരേ
പൂനെ: ഐ.പി.എല്ലിലെ രണ്ടാം മത്സരത്തില്‍ ഇന്ന് മുംബൈ സ്റ്റീവന്‍ സ്മിത്തിന്റെ പൂനെയെ നേരിടും. ടൂര്‍ണമെന്റിലെ ആദ്യത്തെ നാട്ടങ്കമാണ് ഇത്. കഴിഞ്ഞ തവണത്തെ നിരാശാജനകമായ പ്രകടനത്തെ മറികടക്കാനാണ് പൂനെ കളത്തിലിറങ്ങുന്നത്.
അടിമുടി മാറ്റമാണ് ടീമിലുള്ളത്. മഹേന്ദ്രസിങ് ധോണിക്ക് പകരം സ്റ്റീവന്‍ സ്മിത്താണ് പൂനെയെ നയിക്കുന്നത്. അജിന്‍ക്യ രഹാനെ, ഡുപ്ലെസിസ്, മായങ്ക് അഗര്‍വാള്‍, ബെന്‍ സ്റ്റോക്‌സ് എന്നീ വമ്പന്‍മാര്‍ ടീമിനൊപ്പമുണ്ട്. എന്നാല്‍ അശ്വിന്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ പരുക്കിനെ തുടര്‍ന്ന് ടീമില്‍ കളിക്കില്ല. ഇത് ടീമിന് തിരിച്ചടിയാണ്. അതേസമയം ആശങ്കകളൊന്നുമില്ലാതെയാണ് മുംബൈ കളത്തിലിറങ്ങുന്നത്. രോഹിത് ശര്‍മയാണ് ടീം നായകന്‍. താരം തന്നെയാണ് ടീമിന്റെ കരുത്തും. കീരണ്‍ പൊള്ളാര്‍ഡ്, പാര്‍ഥിവ് പട്ടേല്‍, അമ്പാട്ടി റായുഡു, ഹര്‍ദിക് പാണ്ഡ്യ, കൃണാല്‍ പാണ്ഡ്യ എന്നീ മികവുറ്റവരും ടീമിനുണ്ട്. ബാറ്റിങിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടിയ ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. 180 റണ്‍സിലധികം സ്‌കോര്‍ ചെയ്താല്‍ മാത്രമേ ടീമിന് വിജയസാധ്യത ഉണ്ടാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."