HOME
DETAILS

സ്‌ക്രീനില്‍ ഉദയനാണ് താരമെങ്കില്‍ ജീവിതത്തില്‍ ബഷീര്‍ മാടാലയാണ് താരം

  
backup
April 05 2017 | 19:04 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a6%e0%b4%af%e0%b4%a8%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b0

പാലക്കാട്: സിനിമയ്ക്കുവേണ്ടി പിറക്കുന്ന കഥയും കഥാപാത്രങ്ങളും രചയിതാവിന്റെ ഭാവനാസൃഷ്ടിയാണെങ്കില്‍ ജീവിതത്തിലെ കഥ തീര്‍ത്തും വ്യത്യസ്തമാണ്. പ്രത്യേകാധികാരം ഉപയോഗിച്ച് മണിപ്പൂരിലെ സാധാരണക്കാരന്റെ ജീവിതത്തിനും സ്ത്രീകളുടെ മാനത്തിനും വില പറയാന്‍ പട്ടാളം ദുരുപയോഗം ചെയ്യുന്ന 'അഫ്‌സ്പ' നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പതിനാറു വര്‍ഷക്കാലം മണിപ്പൂരിലെ ജയിലില്‍ നിരാഹാരസമരം നടത്തിയ ഇറോം ഷര്‍മിളയെക്കുറിച്ച് പുസ്തകമെഴുതിക്കൊണ്ടിരിക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ബഷീര്‍മാടാല തന്റെ പസ്തകത്തിനുള്ള ക്ലൈമാക്‌സ് രചനയുടെ പൂര്‍ത്തീകരണത്തിനായി തെരഞ്ഞെടുത്ത രീതിയാണ് മോഹന്‍ലാല്‍ നായകനായ 'ഉദയനാണ് താരം' എന്ന സിനിമയെ വെല്ലുന്നതായത്. ബഷീറിന്റെ പരീക്ഷണമാകട്ടെ വന്‍വിജയവുമായി.

മണിപ്പൂരിലെ ജനങ്ങള്‍ക്കുവേണ്ടി ജീവിതത്തിന്റെ കാതലായ കാലഘട്ടം തന്നെ മാറ്റിവെച്ച വനിതയെക്കുറിച്ച് പുസ്തമെഴുതാന്‍ പ്രമുഖ പുസ്തകപ്രസാധകരായ ഡി.സി ബുക്‌സ് ബഷീര്‍മാടാലയെ ചുമതലപ്പെടുത്താനും പ്രത്യേക കാരണങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ മാടാല നേരത്തെ തന്നെ സമരമുഖത്തുണ്ടായിരുന്ന ഷര്‍മിളയുമായി സൗഹൃദത്തിലായിരുന്നു. ഇതറിയാമായിരുന്നതുകൊണ്ടാണ് ഡി.സി രചനാദൗത്യം ബഷീറിനെ തന്നെ ഏല്‍പിച്ചത്.


ഇതിനായി ഷര്‍മിള ജയില്‍വാസത്തിലായിരുന്നപ്പോഴും ജയില്‍മോചിതയായപ്പോഴുമെല്ലാം ഇംഫാലില്‍ താമസിച്ച് പുസ്തകരചനക്കാവശ്യമായ വിവരശേഖരണത്തിലായിരുന്നു ബഷീര്‍. ഇതിനിടയിലാണ് മണിപ്പൂര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതും താന്‍ മത്സരരംഗത്തേക്കിറങ്ങുകയാണെന്ന് ഇറോംഷര്‍മ്മിള പ്രഖ്യാപിക്കുന്നതും. ഇതോടെ ബഷീറിന് തന്റെ രചനയുടെ കെട്ടും മട്ടും പാടെ മാറ്റേണ്ടി വന്നു.
ജയില്‍ വാസത്തിനു മുമ്പുള്ള ഷര്‍മിളയുടെ ജീവിതം, ജയില്‍ജീവിതം, ജയില്‍മോചിതയായ ശേഷമുള്ള ജീവിതം എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലൂടെ കടന്നുപോകുന്നതായിരുന്നു പുസ്തക രചനയുടെ രൂപം.


ഇതില്‍ ജയില്‍മോചിതയായ ഷര്‍മിളയുടെ ജീവിതഭാഗങ്ങള്‍ ഏതാണ്ട് പകര്‍ക്കപ്പെടുകയും ക്ലൈമാക്‌സിലെത്തി നില്‍ക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് മണിപ്പൂരിലെ തെരഞ്ഞെടുപ്പില്‍ ഷര്‍മ്മിള ദയനീയമായി പരാജയപ്പെടുന്നത്. മാനസികമായി പാടെ തകര്‍ന്ന ഷര്‍മ്മിള ജീവിതം തന്നെ മതിയായി എന്ന നിലയില്‍ മനസ്സുതുറന്നതോടെ ഈ സാഹചര്യം മറികടക്കാന്‍ ബഷീര്‍ കണ്ടെത്തിയ ഉപായമായിരുന്നു ഷര്‍മ്മിളയുടെ കേരള സന്ദര്‍ശനം. കേരളത്തിലെത്തിയതോടെ ഷര്‍മ്മിള ബഷീര്‍ ഉദ്ദേശിച്ചതിനേക്കാള്‍ സജീവമായി.


സിനിമയില്‍ രഹസ്യമായി ഒരേ സമയം മൂന്നുകാമറകള്‍ വെച്ച് ശ്രീനിവാസനിലെ നടനെ മോഹന്‍ലാല്‍ ക്ലൈമാക്‌സിനായി ചിത്രീകരിച്ചുവെങ്കില്‍ ഷര്‍മ്മിളയുടെ ചുറ്റും നിരീക്ഷണ പാടവത്തോടെ കണ്ണും മനസ്സും തുറന്നിരുന്ന് ഷര്‍മിളയെ തന്റെ രചനയിലേക്ക് ആവാഹിക്കുകയായിരുന്നു ബഷീര്‍.
ഇതിനിടയിലാണ് ബഷീര്‍ പോലും അറിയാതെ ക്ലൈമാക്‌സിനുള്ളില്‍ മറ്റൊരു വഴിത്തിരിവ് രൂപം കൊണ്ടത്. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതോടെ ആരാലും ശ്രദ്ധിക്കാനില്ലാതെ ഒരുവേള മാനസികനില തെറ്റിയ ഒരു സാധാരണ സ്ത്രീയായി ഒറ്റപ്പെടുമായിരുന്ന ഷര്‍മ്മിള കേരള സന്ദര്‍ശനത്തിലൂടെ വീണ്ടും പതിന്‍മടങ്ങ് ശക്തിയാര്‍ജ്ജിക്കുകയും ദേശീയ തലത്തില്‍ തന്നെ വീണ്ടുമൊരു പ്രതിരൂപമാവുകയും ചെയ്യുന്നത് അസ്വസ്തമാക്കുന്ന ചില കേന്ദ്രങ്ങളെ ബഷീറിന് കാണാനായി. ഷര്‍മ്മിളയെ അവര്‍ തന്ത്രപരമായി മണിപ്പൂരിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് ഷര്‍മ്മിളയുടെ പെട്ടെന്നുള്ള മടക്കവും.


ഇതാകട്ടെ ഷര്‍മ്മിളയുടെ ജീവിതത്തില്‍ ബഷീറൊ ഷര്‍മ്മിളയൊ തന്നെ സ്വപ്‌നം കാണാത്ത വഴിത്തിരിവുമാകുകയാണ്. അതുപക്ഷെ ഇപ്പോള്‍ പുറംലോകത്തോട് പറയരുതെന്നും അത് തന്റെ പുസ്തകത്തിലൂടെ ജനമറിയട്ടെ എന്നുമാണ് ബഷീറിന്റെ അഭ്യര്‍ത്ഥന.
എന്തായാലും ഡി.സി ഏല്‍പ്പിച്ച ദൗത്യം ഒരേ സമയം ക്ലാസിക്കും അതോടൊപ്പം ആക്ഷന്‍ ത്രില്ലറുമാകുന്ന ഒരു പുസ്തക രചനയുടെ സംതൃപ്തിയിലാണ് ബഷീര്‍. അതുകൊണ്ടുതന്നെയാണ് ജീവിതത്തില്‍ ബഷീറാണ് താരമെന്ന് പറയേണ്ടി വരുന്നതും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  20 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  28 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  36 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago