സ്കൂള്‍ ബസുകളുടെ സുരക്ഷ; 27 വാഹനങ്ങള്‍ക്കെതിരേ നടപടി
കൊല്ലം: സ്കൂള്‍ ബസുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ സര്‍വിസ് നടത്തിയ 27 വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു.
അപകടകരമായ രീതിയില്‍ സ്കൂള്‍ ബസ് ഓടിച്ച മൂന്ന് ഡ്രൈവര്‍മാര്‍ക്കെതിരേയും അമിതമായി കുട്ടികളെ കയറ്റിക്കൊണ്ടുപോയ രണ്ടു വാഹനങ്ങള്‍ക്കെതിരെയും നിയമ നടപടിയെടുത്തു.
സാങ്കേതിക ക്ഷമതയില്ലാതെ സര്‍വീസ് നടത്തിയ ഒരു വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. പ്രീ മണ്‍സൂണ്‍ പരിശോധനയുടെ ഭാഗമായി രേഖകള്‍ ഹാജരാക്കാത്ത 15 വാഹനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ചു.
വിവിധ കേസുകളില്‍ പിഴ ഇനത്തില്‍ 19,200 രൂപ ഈടാക്കി. കൊല്ലം താലൂക്കില്‍ ഇനിയും പ്രീ മണ്‍സൂണ്‍ പരിശോധനയ്ക്കായി ഹാജരാക്കിയിട്ടില്ലാത്ത സ്കൂള്‍ ബസുകള്‍ 20ന് മുന്‍പായി ആശ്രാമം മൈതാനത്ത് പരിശോധനയ്ക്കായി എത്തിക്കണം.
വരും ദിവസങ്ങളിലും സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആര്.ടി.ഒ ആര്. തുളസീധരന്‍പിള്ള അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."