വള്ളിക്കുന്ന് റെയില്‍വേ അടിപ്പാത അപ്രോച്ച് റോഡ് നിര്‍മാണം: ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
വള്ളിക്കുന്ന്: വള്ളിക്കുന്നിലെ റെയില്‍വേ അടിപ്പാത അപ്രോച്ച് റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ പരിശോധിക്കുന്നതിന് റെയില്‍വേയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും എന്‍ജിനീയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു. ഗ്രാമപ്പഞ്ചായത്ത് അധികൃതരും ഡവലപ്മെന്റ് കമ്മിറ്റി ഭാരവാഹികളും അണ്ടര്‍ ബ്രിഡ്ജ് നിര്‍മാണത്തിലെ അപാകതകള്‍ മൂലമുണ്ടായ പ്രയാസങ്ങള്‍ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. സംയുക്ത പരിശോധനക്കും ചര്‍ച്ചകള്‍ക്കും ശേഷം തുടര്‍പ്രവൃത്തികള്‍ക്ക് അന്തിമരൂപം നല്കി. അടിപ്പാതയുടെ ഇരുഭാഗങ്ങളിലും വാഹനങ്ങള്‍ക്ക് സൈഡ് പാര്‍ക്കിങിന് അപ്രോച്ച് റോഡില്‍ സ്ഥലം അനുവദിക്കും.
അടിപ്പാതയുടെ ഉള്‍ഭാഗത്ത് വെള്ളത്തിന്റെ ചോര്‍ച്ച പൂര്‍ണമായും ഇല്ലാതാക്കും. അടിപ്പാതയുടെ അപ്രോച്ച് റോഡ് വേനല്‍കാലത്ത് തന്നെ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. പഞ്ചായത്ത് പ്രസിഡന്റ് എന്‍ ശോഭന, ടി.എ കമല്‍രാജ് (ഡിവിഷണല്‍ എന്‍ജിനീയര്‍ ബ്രിഡ്ജസ്), യെസ്. അനില്‍ കുമാര്‍ (അഡീഷണല്‍ ഡിവിഷണല്‍ എന്‍ജിനീയര്‍), ബാബു റാഫേല്‍ (എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബ്രിഡ്ജസ്), ടി ഹബീബ് റഹ്മാന് (സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍) തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."