അര്‍ധരാത്രിയിലും കര്‍മനിരതനായി ഒരു പഞ്ചായത്ത് പ്രസിഡന്റ്
മുക്കം: സ്വന്തം ധര്‍മം മറക്കുന്ന ജനപ്രതിനിധികള്‍ക്കിടയില്‍ വ്യത്യസ്തനാകുകയാണ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്.
ചൊവ്വാഴ്ച മലയോര മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുവഴിഞ്ഞിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ആദ്യം ഓടിയെത്തിയത് പ്രസിഡന്റായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി നോര്‍ത്ത് കാരശ്ശേരിയിലെയും ചോണാട്ടേയും വീടുകളില്‍ വെള്ളം കയറിയപ്പോള്‍ നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ഇദ്ദേഹവും മുന്നിട്ടിറങ്ങി.
പഞ്ചായത്തില്‍ ഉടലെടുക്കുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ ഫലപ്രദമായി ഇടപെടാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് പലകുറി കാരശ്ശേരിക്കാര്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതിലൊന്നായിരുന്നു നിപാ വൈറസിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. മേഖലയില്‍ നിപാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചപ്പോള്‍ സമീപ പഞ്ചായത്തുകള്‍ അന്ധാളിച്ച് നിന്നപ്പോള്‍ ഉടനെ തന്നെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുമായി ഇദ്ദേഹം മുന്നിട്ടിറങ്ങുകയായിരുന്നു.
അത് ജനങ്ങള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നു. അന്നും അര്‍ധരാത്രി വരെ നീളുന്ന ചര്‍ച്ചകളും ആശ്വാസ വാക്കുകളും വിലയിരുത്തലുകളുമായി പഞ്ചായത്ത് ഓഫിസില്‍ കഴിച്ചുകൂട്ടിയിരുന്നു ഇദ്ദേഹം. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടുവരെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന വീടുകള്‍ ഒഴിപ്പിക്കാനും ജനങ്ങള്‍ക്ക് ആശ്വാസവാക്കുകള്‍ പകരുവാനും അവരോടൊപ്പം ഒരാളായി ഇടപഴകി നിന്നു.
പഞ്ചായത്തംഗമായ സവാദ് ഇബ്രാഹിമും ഇത്തരം ഘട്ടങ്ങളില്‍ പ്രസിഡന്റിന് കൂട്ടായി നിഴലു പോലെ എപ്പോഴും ഉണ്ടാകും. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി ജമീല, ബ്ലോക്ക് പഞ്ചായത്തംഗം വി.എന്‍ ഷുഹൈബ്, വാര്‍ഡ് മെംബര്‍ അന്‍വര്‍ എന്നിവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."