ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്രതാപം വീണ്ടെടുക്കാന്‍ ഒരുങ്ങുന്നു
ഈരാറ്റുപേട്ട: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്രതാപം വീണ്ടെടുക്കാനായി നാട്ടുകാര്‍ ഒന്നിക്കുന്നു. കലാലയയത്തെ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പൂര്‍വ്വ വിദ്യാര്‍ഥികളും അധ്യപകരും രക്ഷിതാക്കളും. കഴിഞ്ഞ മൂന്ന് വര്‍ഷമായി എസ്.എസ്.എല്‍.സിക്ക് സ്കൂള്‍ നേടുന്ന 100 ശതമാനം വിജയം വികസനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ആത്മവിശ്വാസം നല്കുന്നു. പൊതു വിദ്യാലയങ്ങളുടെ നിലനില്പിന്റെ പ്രസക്തി തിരിച്ചറിഞ്ഞവരാണ് ഇപ്പോള്‍ സ്കൂളിന്റെ വികസനത്തിനായി രംഗത്തെത്തിയിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും വിവദഗ്ദ്ധമായി കൈകാര്യം ചെയ്യാനും വിദഗ്ദ്ധരുടെ സ്ഥിരം സ്പെഷ്യല്‍ ക്ലാസുകള്‍, തോഴില് പരിശീലനത്തിന് പ്രത്യേക ക്ലാസുകള്‍, തുടങ്ങിയവയും അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാനുള്ള തയായറെടുപ്പിലാണ് വികസന സമിതി. നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏറ്റവും മുന്തിയ ഒരിടം ഇതാ ഒരു വിളിപ്പാട് അകലെ എന്ന തലക്കെട്ടോടെയുള്ള നോട്ടീസുകളും ഈരാറ്റുപേട്ടയില്‍ വിതരണം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി നാസര്‍, സ്കൂള്‍ വികസന സമിതി ചെയര്മാന് വി.എം അബ്ദുള്ളാഖാന്‍, ഹെഡ്മാസ്റ്റര് അബ്ദുള്‍ ഷുക്കൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."