HOME
DETAILS

കെ.കരുണാകരന്‍ ലക്ഷ്യമാക്കിയത് കേരളത്തിന്റെ പുരോഗതി: സുധീരന്‍

  
backup
July 06 2016 | 04:07 AM

%e0%b4%95%e0%b5%86-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a3%e0%b4%be%e0%b4%95%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d

തിരുവനന്തപുരം:ആധുനിക കേരളത്തിന്റെ പുരോഗതി മുന്നില്‍ കണ്ട് ഭാവനാസമ്പന്നമായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ലീഡര്‍ കെ.കരുണാകരനെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. കെ.കരുണാകരന്റെ 98ാം ജന്മദിനാഘോഷ പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സുധീരന്‍. രാഷ്ട്രീയരംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനപാരമ്പര്യമാണ് ലീഡറുടേത്. മുനിസിപ്പല്‍ കൗണ്‍സില്‍ മുതല്‍ പാര്‍ലമെന്റ് വരെയുള്ള എല്ലാ നിയമനിര്‍മാണസഭകളിലും അംഗമാകാന്‍ അവസരം ലഭിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 

പ്രായോഗികരാഷ്ട്രീയത്തില്‍ കരുണാകരനെ വെല്ലാന്‍ ആരുമില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരുമിച്ചുനിന്നു പ്രയത്‌നിച്ചാല്‍ നേടാന്‍ പറ്റാത്തതായി ഒന്നുമില്ലെന്ന് കരുണാകരന്‍ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നിട്ടുണ്ട്. കരുണാകരന്റെ സ്മരണ എല്ലാവര്‍ക്കും ശക്തിയും ആത്മവിശ്വാസവും പകരുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു ലീഡറെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ പ്രതിസന്ധികളിലും പാര്‍ട്ടിയെ ആത്മവിശ്വാസത്തോടെ മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നരേന്ദ്രമോദിയുടെ ഭരണം രാജ്യത്തെ വലിയ തകര്‍ച്ചയിലേക്കും വര്‍ഗീയധ്രുവീകരണത്തിലേക്കും തള്ളിവിടുന്നു. കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണു മോദി ഭരണം നടത്തുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  11 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  11 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  11 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  11 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  11 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  11 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  11 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  11 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  11 days ago