നീരയെ ഒഴിവാക്കിയത് കര്‍ഷകരോടുള്ള വെല്ലുവിളിയെന്ന്
പുല്‍പ്പള്ളി: താല്‍ക്കാലിക അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ നീരയെ ഉള്‍പ്പെടുത്താത്തത് കേരകര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് വയനാട് കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ഭാരവാഹികള്‍ ആരോപിച്ചു.
ഉത്തരവനുസരിച്ച് കള്ള് വില്‍പ്പനശാലകളുടെ ലൈസന്‍സ് മൂന്ന് മാസത്തേക്കും വിദേശ മദ്യമടക്കമുള്ളവയുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കും ദീര്‍ഘിപ്പിക്കാന്‍ ഉത്തരവില്‍ വ്യവസ്ഥയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നീര ലൈസന്‍സ് ഫീസ് അടയ്ക്കാനുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നീരചെത്ത്, കള്ള്‌ചെത്ത് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന വ്യാജപ്രചരണം ചില ഭരണ അനുകൂല്യ സംഘടനകള്‍ നടത്തിയതിന്റെ ഫലമാണ് നീരവ്യവസായത്തെ ഈ ഉത്തരവില്‍ നിന്നും പുറത്താക്കാന്‍ കാരണം.
നീരയുടെ ലൈസന്‍സ് പുതുക്കാന്‍ എക്‌സൈസ് വകുപ്പ് തയാറാകണമെന്നും കേരള കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. സണ്ണി തോമസ് അധ്യക്ഷനായി. മാവറ വര്‍ക്കി, സെബാസ്റ്റ്യന്‍ വള്ളോംകുഴി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."