HOME
DETAILS

ക്വാറി ഉല്‍പന്നങ്ങള്‍ക്ക് തീവില; നിര്‍മാണമേഖല സ്തംഭനത്തിലേക്ക്

  
backup
February 26 2019 | 02:02 AM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

മാനന്തവാടി: ക്വാറി ഉല്‍പ്പന്നങ്ങള്‍ തീവിലയായതോടെ ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്നു.
സര്‍ക്കാര്‍ പദ്ധതികള്‍ക്കും പൊതുജനങ്ങള്‍ക്കും ന്യായ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ച അന്യജില്ലകളില്‍ നിന്നുള്ള ക്വാറിയുടമകള്‍ വരെ അന്യായ വില ഈടാക്കിയാണ് ക്വാറി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. ജില്ലയിലെ ക്വാറികള്‍ക്കും മണലെടുക്കുന്നതിനും അനുമതി നല്‍ക്കാത്തതിനാല്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് നിലവില്‍ കല്ലും മണലും ജില്ലയില്‍ എത്തുന്നത്. ഇതിനായി ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നൂറ്റി ഇരുപതിലധികം ക്വാറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന യാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീ വില ഈടാക്കിയാണ് ഇവിടങ്ങളിലെ വില്‍പ്പനയെന്ന പരാതി വ്യാപകമാണ്.  ക്വാറി ഉല്‍പ്പനങ്ങളുടെ ക്ഷാമം കരാണം വിവിധ പദ്ധതികളുടെ നിര്‍മാണ പ്രവൃത്തികള്‍, ത്രിതല പഞ്ചായത്തുകളുടെ വീട് നിര്‍മാണങ്ങള്‍ക്ക് ഉള്‍പ്പെടെ നിലച്ച സ്ഥിതിയിലാണ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാവികസന സമതിയുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ കല്ല് അടിക്ക് മുപ്പത്തിയാറ് രൂപ നിരക്കില്‍ കയറ്റി നല്‍കണമെന്ന് തിരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ നാല്‍പ്പത്തിയെട്ട് മുതല്‍ അമ്പത്തിരണ്ട് രൂപ വരെയുള്ള നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.
ഇതിന് പുറമേ വണ്ടിക്കൂലിയും ആവശ്യക്കാരന്‍ കൊടുക്കണം. അന്യജില്ലയിലെ ക്വാറി, ക്രഷര്‍ മാഫിയയെ സഹായിക്കാന്‍ ജില്ലയിലെ ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരും പരോക്ഷ സഹായവുമായി രംഗത്തുണ്ടെന്ന ആരോപണവും ശക്തമാണ്. മാനന്തവാടി സബ് കലക്ടര്‍ ഓഫിസാണ് ജില്ലയിലെ ക്വാറികള്‍ക്കള്‍ക്കും മണലെടുക്കുന്നതിനും പരിശോധന നടത്തി അനുമതി നല്‍കേണ്ടത്. എന്നാല്‍ ഈ ഓഫിസില്‍ ഒരോ സീറ്റില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ചില ജീവനക്കാരുടെയും അന്യജില്ലയില്‍ നിന്നും ക്വാറി ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന ഏജന്റമാരും തമ്മിലുള്ള അവിഹിത ബന്ധം കാരണം ജില്ലയില്‍ നിയമാനുസൃതം അനുമതി ലഭിക്കേണ്ട ക്വാറികള്‍ക്ക് വരെ അനുമതി നല്‍കുന്നത് വൈകിപ്പിക്കുകയാണ്. മാനന്തവാടിയിലെ ഉന്നത റവന്യൂ ഓഫിസില്‍ നിന്ന് അന്യജില്ലയിലെ ക്രഷര്‍ മാഫിയക്ക് വേണ്ടി ഫയല്‍ ചില ജിവനക്കാര്‍ രണ്ട് വര്‍ഷമാണ് പൂഴ്ത്തിവച്ചെന്ന് അരോപണവും ഉയരുന്നുണ്ട്. മാനന്തവാടി സബ് കലക്ടര്‍ ഓഫിസില്‍വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ചിലരും അന്യജില്ലയില്‍ നിന്ന് പണിഷ്‌മെന്റ് ട്രാന്‍സ്ഫറിലെത്തിയ ചില ജീവനക്കാരും ഭരണകക്ഷിയിലെ സര്‍വിസ് സംഘടനയുടെ ബലത്തിലാണ് പ്രധാനപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. ഇവര്‍ക്ക് അന്യജില്ലയിലെ ക്വാറി ക്രഷര്‍ മാഫിയയില്‍ നിന്ന് ലക്ഷങ്ങള്‍ മാസപ്പടി കൈപ്പറ്റുന്നതായും അരോപണങ്ങള്‍ ഉയരുന്നുണ്ട്.
സംസ്ഥാന പരിസ്ഥിതി നിര്‍ണയ സമിതി ചെയര്‍മാന്‍ ഡോ. കെ.പി ജോയി അഡീഷണല്‍ ചിഫ് സെക്രട്ടറി പി. മാരപണ്ഡ്യന്‍ മെംബര്‍ സെക്രട്ടറിയുമായ കമ്മിറ്റി പരിശോധന നടത്തി പരിസ്ഥിതിക്ക് ദോഷമില്ലാത്ത ക്വാറി ഖര മണല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കാമെന്ന 2016 ജൂണ്‍ മാസത്തെ ഉത്തരവ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതും തിരിച്ചടിയാകുകയാണ്.
പ്രതിദിനം നൂറുകണക്കിന് ലോഡുകളാണ് അന്യജില്ലകളില്‍ നിന്നും വയനാട്ടിലെത്തുന്നത്. അന്യായ വില നല്‍കിയും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a minute ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  29 minutes ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  44 minutes ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  an hour ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  an hour ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  an hour ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  2 hours ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  2 hours ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  2 hours ago