HOME
DETAILS

ജീവിത വിശുദ്ധി ആര്‍ജവമാക്കി മുന്നേറുക: സമസ്ത

  
backup
June 15 2018 | 03:06 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95



മലപ്പുറം: വിശുദ്ധ റമദാനില്‍ നേടിയെടുത്ത ജീവിതവിശുദ്ധി തുടര്‍ജീവിതത്തിലും ആര്‍ജവമാക്കി മുന്നേറണമെന്നു സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസ വിശുദ്ധിയുടെ മനസുമായി തുടര്‍ജീവിതത്തെ സംശുദ്ധമാക്കാനുള്ള വേളയാണ് റമദാന്‍ സമ്മാനിച്ചത്.
മനസിന്റെ മാലിന്യങ്ങള്‍ ഒഴിവാക്കി സ്ഫുടം ചെയ്യാനും പൈശാചിക പ്രലോഭനങ്ങളില്‍നിന്നു മുക്തമായി ആത്മീയമായ ചെറുത്തുനില്‍പ്പ് നേടാനുമാണ് വ്രതാനുഷ്ഠാനം പാകപ്പെടുത്തിയത്. ആത്മീയ ചൈതന്യത്തെ ജീവിതക്രമമായി സ്വീകരിച്ച വിശ്വാസിക്ക് സന്തോഷത്തിന്റെ സുദിനമാണ് ഈദുല്‍ഫിത്വ്ര്‍. ആഘോഷത്തെ ആരാധനകളാല്‍ സമൃദ്ധമായി സ്രഷ്ടാവിലേക്കു സമര്‍പ്പിക്കാനുള്ള പ്രതിജ്ഞാവേളയാവണം ആഘോഷങ്ങള്‍. നിപാ വൈറസ് ബാധയേറ്റ് സഹോദര,സഹോദരിമാര്‍ മരണപ്പെടുകയും നാം ആശങ്കയില്‍ കഴിയുകയും ചെയ്ത ദിനങ്ങളായിരുന്നു ഈയിടെ കടന്നുപോയത്. പകര്‍ച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും ആവര്‍ത്തിക്കുന്നത് ദൈവീക പരീക്ഷണങ്ങളാണ്. സ്രഷ്ടാവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയായിരിക്കണം വിശ്വാസിയുടെ ജീവിതം. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്രഷ്ടാവിലേക്ക് സമര്‍പ്പിക്കുന്ന മനസ് രൂപപ്പെടുത്തണം. അതാണ് വിജയത്തിന്റെ മാര്‍ഗം. മാനസികവും ആരോഗ്യപരവുമായ ജീവിതത്തെ മലിനമാക്കുന്ന ദുശ്ശീലങ്ങളും കുറ്റകൃത്യങ്ങളും വെടിയാനും സ്‌നേഹവും സഹിഷ്ണുതയും ദയയും കരുണയും ചിട്ടപ്പെടുത്താനുമുള്ള മനസുകള്‍ നേടിയെടുക്കുകയാണ് വേണ്ടത്. വ്രതവിശുദ്ധിയിലൂടെ നേടിയെടുത്ത ഊര്‍ജം അതിനു പ്രേരകമാവണമെന്നും തിന്‍മക്കെതിരെ നന്‍മയുടെ മുന്നേറ്റത്തിനുള്ള വിളംബരമാണ് പെരുന്നാളാഘോഷമെന്നും അവര്‍ പറഞ്ഞു. എല്ലാ സഹോദരങ്ങള്‍ക്കും നന്‍മ നിറഞ്ഞ പെരുന്നാള്‍ സന്തോഷം കൈമാറുന്നതായി നേതാക്കള്‍ പറഞ്ഞു.

പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍
ചേളാരി: ആരാധനകളാല്‍ ചിട്ടപ്പെടുത്തുകയാണ് ആഘോഷങ്ങളുടെ ആത്മീയതയെന്നു സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
മതത്തിന്റെ മൂല്യങ്ങളെ ഉള്‍ക്കൊണ്ട് മുന്നേറുകയും കുടുംബ, സാഹോദര്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യാന്‍ പെരുന്നാള്‍ സുദിനം ഉപയോഗപ്പെടുത്തണമെന്നും ഇരുവരും പറഞ്ഞു.

സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
ചേളാരി: സ്ഫുടം ചെയ്‌തെടുത്ത ആത്മാവിന്റെ ഉറവിടങ്ങള്‍ക്കേ നന്‍മയുടെ വാഹകരാകാനാവൂവെന്നും ഈദുല്‍ഫിത്്വര്‍ ആഘോഷങ്ങള്‍ അതിനുള്ള പ്രേരണയാവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാരും ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ആശംസിച്ചു.
മാനുഷികത കൈമോശം വരാത്ത ജീവിതത്തെ ക്രമീകരിക്കണമെന്നും റമദാന്‍ സമ്മാനിച്ച ആത്മീയ നവോല്‍ക്കര്‍ഷമാണ് വിശ്വാസിയുടെ ജീവിതത്തുടര്‍ച്ചയെന്നും ഇരുവരും പറഞ്ഞു.

എസ്.വൈ.എസ്

കോഴിക്കോട്: വ്രതവിശുദ്ധിയുടെ സുകൃത ജീവിതത്തിന്റെ തുടര്‍ച്ചയായി കടന്നുവന്ന സന്തോഷ നാളില്‍ നന്‍മയുടെ തുടര്‍ജീവിതത്തിനുള്ള പ്രതിജ്ഞ പുതുക്കാമെന്ന് എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആശംസിച്ചു.
വൈരവും വെറുപ്പും വിദ്വേഷവുമില്ലാത്ത തെളിഞ്ഞ മനസുകള്‍ രൂപപ്പെടുത്തണം.
പാവപ്പെട്ടവരുടെ സഹായിയായി ചേര്‍ന്നുനില്‍ക്കണം.
വര്‍ഗീയ വിധ്വംസനങ്ങളുടെ ദുര്‍ചിന്തകളുടെകാലത്ത് മതത്തിന്റെ അന്തസ്സത്ത ജീവിതത്തിലൂടെ കൈമാറ്റം ചെയ്യുകയാണ് പ്രതിരോധമെന്നും നന്‍മയുടെ ആള്‍രൂപമായി സ്വന്ത്വത്തെ മാറ്റിയെടുക്കാനുള്ള ഉള്‍പ്രേരണ പെരുന്നാളാഘോഷത്തിലൂടെ നാം നേടിയെടുക്കണമെന്നും തങ്ങള്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: റമദാന്‍ വ്രതത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും സഹജീവി കാരുണ്യം മുറുകെ പിടിച്ച് കര്‍മരംഗത്ത് കൂടുതല്‍ സജീവത നേടണമെന്നും എസ്.കെ.എസ്.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
സക്രിയമായി വിശ്വാസികള്‍ കര്‍മരംഗത്തിറങ്ങേണ്ട സമയമാണ്. പ്രകൃതി ദുരന്തത്തിലും മറ്റും ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമാകാന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  14 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  14 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  14 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  14 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  14 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  14 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  14 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  14 days ago