കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ്: പുനഃപരിശോധനാ ഹരജിയും തള്ളി
കൊച്ചി: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം ചോദ്യം ചെയ്തുള്ള ഹരജി തള്ളിയതിനെതിരേ ഹരജിക്കാരന് നല്കിയ പുനഃപരിശോധനാ ഹരജിയും സിംഗിള്‍ ബെഞ്ച് തള്ളി. ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച എ.കെ ഷാജിയുടെ ഹരജിയാണ് തള്ളിയത്. ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ച പല ചോദ്യങ്ങള്‍ക്കും മറുപടി നല്കാന് ഹരജിക്കാരന് കഴിഞ്ഞില്ല.
ഹരജി ദുരുദ്ദേശ്യപരമെന്ന് വ്യക്തമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ആദ്യ ഹരജിയുടെ വിധിയില്‍ സത്യവാങ്മൂലത്തില്‍ പിഴവില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍ തെറ്റാണെന്നാണ് പുനഃപരിശോധനാ ഹരജിയിലെ വാദം. അങ്ങനെയെങ്കില്‍ പുന:പരിശോധനാ ഹരജിയല്ല നല്‍കേണ്ടതെന്നും കോടതി പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്നും കോളം പൂരിപ്പിക്കാതെ വിട്ടെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."