HOME
DETAILS
MAL
മോദിയേയും ആര്.എസ്.എസിനെയും നിഷേധിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല- രാഹുല്‍
backup
April 06 2017 | 09:04 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയെയും നിഷേധിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അല്‍വാര്‍ സംഭവത്തില്‍ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി പ്രചരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇന്ത്യയുടെ കാഴ്ചപ്പാട്. ഒരു പ്രത്യേക ആശയക്കാര്‍ക്കു മാത്രമേ അവിടെ ഇടമുള്ളു. അതനുസരിച്ച് നീങ്ങാത്ത ആര്‍ക്കും രാജ്യത്ത് സ്ഥാനമില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ രാജ്യത്ത് പതിവായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്സ്ഥാനില്‍ മധ്യവയസ്കനെ ഗോസംരക്ഷകര്‍ തല്ലിക്കൊന്ന സംഭവത്തനെതിരെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. സംഭവം രാജ്യസഭയിലും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."