മൂന്നുദിവസത്തെ നിയന്ത്രണ ഇളവ് ആസ്വദിച്ച് അസമുകാര്‍
ഗുവാഹത്തി: ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ കുടുങ്ങിയവര്‍ക്ക് നാട്ടിലെത്താന്‍ അസം സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു ദിവസത്തെ നിയന്ത്രണ ഇളവ് ഇന്നലെ നിലവില്‍വന്നു.
ലോക്ക്ഡൗണിനിടെ ഒരു സംസ്ഥാനം ഇങ്ങനെ ഇളവ് അനുവദിക്കുന്നത് ആദ്യമായാണ്. ഇതിനായി സംസ്ഥാനത്തെ ഒരുലക്ഷത്തോളം ആളുകള്‍ക്ക് പ്രത്യേക യാത്രാ പാസ് നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്തെത്താനും രോഗികള്‍ക്ക് റഫറല്‍ ആശുപത്രികളിലേക്കു പോകാനും പാസ് നല്‍കിയിട്ടുണ്ട്. അപേക്ഷകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടാലേ ജില്ലാ ഭരണകൂടം പാസ് നല്‍കൂ. ഇന്നലെ 12,000 പാസുകളാണ് അനുവദിച്ചത്. സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 51,000 അന്തര്‍ സംസ്ഥാന പാസുകള്‍ നല്‍കിയിട്ടുണ്ട്. സ്വന്തമായി കാറില്ലാത്ത 41,000 ആളുകള്‍ പാസിനായി അപേക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്കായി സര്‍ക്കാര്‍ ബസുകള്‍ നിരത്തിലിറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."