മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്ട്രേഷന് ആരംഭിച്ചു; ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് മുന്‍ഗണന
ന്യൂഡല്‍ഹി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിദേശകാര്യമന്ത്രാലയം കണ്ട്രോള് റൂമുകള്‍ തുറന്നു.
ഓരോ രാജ്യത്തും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കണക്കുകള്‍ അതത് രാജ്യങ്ങളിലെ എംബസികള്‍ മുഖേന വിദേശകാര്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് കാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറിമാരെ അറിയിച്ചിരിക്കുന്നത്.
അതേസമയം, കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്ട്രേഷന് ആരംഭിച്ചു. ഗര്‍ഭിണികള്‍, കൊറോണ ഒഴികെയുള്ള രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശക വിസയില്‍ എത്തി കുടുങ്ങിപ്പോയവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുക.
മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ ആദ്യ പടിയായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. കൊവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണന ഇല്ലാത്തതിനാല്‍ തിരക്കുകൂട്ടേണ്ട ആവശ്യമില്ലെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.
www.norkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."