HOME
DETAILS
MAL
കുടമാറ്റവും വെടിക്കെട്ടുമില്ലാതെ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; പങ്കെടുക്കുക അഞ്ച് പേര് മാത്രം
backup
April 26 2020 | 05:04 AM
തൃശൂര്‍: ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. കൊവിഡിനെ തുടര്‍ന്ന് പൂരം പൂര്‍ണമായും ഉപേക്ഷിച്ചെങ്കിലും കൊടിയേറ്റം നടത്താനാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാനം. തിരുവമ്പാടിയില്‍ 11.30 നും പാറമേക്കാവില്‍12 മണിക്കുമാണ് കൊടിയേറ്റം നടക്കുക. അഞ്ച് പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. ഇത് സംബന്ധിച്ച നിര്‍ദേശം ജില്ലാ ഭരണകൂടവും പൊലീസും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകളുണ്ടാവില്ല.
മെയ് രണ്ടിനാണ് പൂരം. തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്.
എല്ലാ സുരക്ഷാമുന്‍കരുതലും സ്വീകരിച്ചാണ് പരിപാടി നടത്തുന്നതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."