വെള്ളമില്ല; ശ്രീരാമന്‍ചിറയില്‍ ഏക്കര്‍ കണക്കിന് നിലത്തിലെ പയര്‍ കൃഷി ഉണങ്ങി നശിക്കുന്നു
അന്തിക്കാട്: വെള്ളമില്ലാത്തതിനാല്‍ ശ്രീരാമന്‍ചിറ പാടശേഖരത്തിലെ പയര്‍ കൃഷി ഉണങ്ങി നശിക്കുന്നു. ചിറയിലെ ഏക്കര്‍ കണക്കിനു സ്ഥലത്തെ പയര്‍ കൃഷിയാണ് ഉണങ്ങി നശിക്കുന്നത്. ശ്രീരാമന്‍ചിറയിലെ വടക്കന്‍ മേഖലയിലെ എട്ട് ഏക്കര്‍ നിലത്തിലാണ് രണ്ടാം വിളയായി കര്‍ഷകര്‍ പയര്‍ കൃഷിയിറക്കിയത്.
വേനല്‍ കടുത്തതോടെ ചിറയിലെ പ്രധാന ചാലുകള്‍ വറ്റിവരണ്ട നിലയിലാണ്. നൂറുമേനി വിളവ് പ്രതീക്ഷിച്ചാണ് കര്‍ഷകര്‍ രണ്ടാം വിളയായി പയര്‍ കൃഷിയിറക്കിയത്. എന്നാല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് പയര്‍ മുഴുവന്‍ ഉണങ്ങി നശിക്കുകയായിരുന്നു.
പയര്‍ കൃഷിക്ക് വെള്ളം കുറവ് മതിയെന്നാണ് കൃഷി വകുപ്പധികൃതര്‍ പറഞ്ഞത്. ഇതേ തുടര്‍ന്നാണ് രണ്ടാം വിളയായി പയര്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ മുന്നോട്ടു വന്നത്.
പയര്‍ കൃഷി ഉണങ്ങി നശിച്ചവര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."