HOME
DETAILS
MAL
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; ത്രിപുര, മണിപ്പൂര്‍ സംസ്ഥാനങ്ങളിലായി ആറ് മരണം
backup
June 15 2018 | 04:06 AM
ഗുവാഹത്തി: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ത്രിപുരയിലും മണിപ്പൂരിലുമായി ആറ് മരണം.
ത്രിപുരയില്‍ നാലുപേരും മണിപ്പൂരില്‍ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്.
ആയിരക്കണക്കിനാളുകളാണ് അസമില്‍ വീടിനുചുറ്റും വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അസമില്‍ നാലു ട്രെയിനുകള്‍ റദ്ദാക്കി.
മണിപ്പൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനമായ ഇംഫാലിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലാണ്. ഇവിടങ്ങളില്‍ വൈദ്യുതി വിതരണവും തടസപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."