കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു; ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഇറങ്ങിപ്പോയി
ദുബൈ: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി. മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിനെ സംബന്ധിച്ചുള്ള പുസ്തക പ്രകാശന ചടങ്ങില്‍ നിന്നാണ് വിപുല്‍ ഇറങ്ങിപ്പോയത്. കെ.എം.സി.സി നേതാവ് പുത്തൂര്‍ റഹ്മാന് ഇ. അഹമ്മദിനെ കുറിച്ച് രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു നാടകീയ രംഗങ്ങള്‍. പുസ്തകം പരിചയപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക ഭാഷാ സിങ് രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. ഇതാണ് കോണ്‍സുല്‍ ജനറലിനെ ചൊടിപ്പിച്ചത്. വിദേശരാജ്യത്ത് ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാല്‍ വസ്തുതകള്‍ പറയുന്നതില്‍ തെറ്റൊന്നുമില്ലെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. ഇതോടെയാണ് കോണ്‍സുല്‍ ജനറല്‍ ചടങ്ങ് ബഹിഷ്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."