HOME
DETAILS
MAL
പ്രവാസികളെ ഉടന്‍ തിരിച്ചെത്തിക്കണം; മുസ്‌ലിം ലീഗ് ജനപ്രതിനിധികള്‍ എയര്‍പോര്‍ട്ട് പരിസരത്ത് നാളെ ഉപവാസമിരിക്കും
backup
April 26 2020 | 08:04 AM
കോഴിക്കോട്: പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പി മാരും എം.എല്‍.എ മാരും നാളെ 10 മണി മുതല്‍ കോഴിക്കോട് എയര്‍പോര്‍ട്ട് പരിസരത്ത് ഉപവാസമിരിക്കും.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ അനുഭവിക്കുന്ന വിഷമതകള്‍ അധികാരികളെ ബോധ്യപ്പെടുത്താനുമാണ് സമരം.
കൊവിഡ് 19 പശ്ചാത്തലത്തിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കും അകല്‍ച്ചാ നിയമങ്ങള്‍ക്കും വിധേയമായിട്ടാണ് സമരം. സമരം രാവിലെ 10.30ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."