കുവൈത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരണസംഖ്യ 20 ആയി
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 57 കാരനായ ഇറാനിയന്‍ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 20 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
183 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം 3075 ആയി. പുതിയ രോഗികളില്‍ 53 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1557 ആയി.
കൊവിഡ് ബാധിച്ചു തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രോഗിയാണ് ഇന്ന് മരണപ്പെട്ടത്.
ചികിത്സയിലായിരുന്ന 150 പേര്‍ രോഗമുക്തി നേടിയാതായി ആരോഗ്യമന്ത്രി ശൈഖ് ബാസില്‍ അസ്സ്വബാഹ് രാവിലെ അറിയിച്ചിരുന്നു . ഇതുവരെ 806 പേര്‍ക്കാണ് അസുഖം ഭേദമായത്. നിലവില്‍ 2249 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 61 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."