ശുജാഅത്ത് ബുഖാരി വധം: പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു
ശ്രീനഗര്‍: കശ്മിരി ദിനപത്രം റൈസിങ് കശ്മിരിന്റെ എഡിറ്റര്‍ ശുജാഅത്ത് ബുഖാരിയെ വധിച്ച സംഭവത്തില്‍ അക്രമികളുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു.
ശ്രീനഗറിലെ പ്രസ് കോളനിയില്‍ വച്ചായിരുന്നു ബുഖാരിയ്ക്കു നേരെ ആക്രമണമുണ്ടായത്. ഓഫിസില്‍ നിന്ന് അംഗരക്ഷകര്കൊപ്പം കാറില്‍ പുറക്കേത്ത് പോകുമ്പോഴാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ബുഖാരിയ്ക്കു നേരെ നിറയൊഴിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനും ബുഖാരിയുടെ ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു.
മുഖം മറച്ച് ഹെല്‍മറ്റ് ധരിച്ച മൂന്നുപേരുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. അക്രമികളെ തിരിച്ചറിയാന്‍ കശ്മിര് പൊലിസ് ജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
2000ല്‍ ബുഖാരിക്കുനേരെ ആക്രമണമുണ്ടായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ അംഗരക്ഷകരെ നിയോഗിക്കുകയായിരുന്നു.
കശ്മിര് താഴ്വരയില് സമാധാനം തിരികെ കൊണ്ടുവരുന്നതിനായി നിരവധി യോഗങ്ങള്‍ വിളിച്ചുകൂട്ടുകയും അതിനായി പ്രയത്നിക്കുകയും ചെയ്ത ആളാണ് ബുഖാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."