അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ സാധ്യതയെന്ന് ബൈഡന്
വാഷിങ്ടണ്‍ ഡി.സി: കൊറോണ വൈറസിന്റെ മറവില്‍ നവംബറില്‍ നടക്കേണ്ട അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ട്രംപ് ശ്രമം നടത്തുമെന്ന് ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള വൈസ് പ്രസിഡന്റ് ബൈഡന് മുന്നറിയിപ്പ് നല്കി.
ട്രംപ് പരാജയപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെ അനുകൂലിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ബൈഡന് പറഞ്ഞു.
വ്യാഴാഴ്ച നടത്തിയ ഓണ്‍ലൈന്‍ ഫണ്ട് റെയ്സിങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബൈഡന്. പോസ്റ്റല്‍ സര്‍വീസിനെ, വോട്ടുകള്‍ താമസിപ്പിക്കുന്നതിന് ട്രംപ് ഉപയോഗിക്കുമെന്നും ബൈഡന് ചൂണ്ടിക്കാട്ടി. സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന യു.എസ് പോസ്റ്റല്‍ സര്‍വ്വീസിന് കൊറോണ വൈറസ് സ്റ്റിമുലസ് മണി നിഷേധിച്ചതിലും ബൈഡന് പ്രതിഷേധം രേഖപ്പെടുത്തി.
നവംബറില്‍ സുരക്ഷിതവും സുതാര്യവുമായി തെരഞ്ഞെടുപ്പു നടത്തുന്നതിന് പൂര്‍ണ സഹകരണം ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെയും തന്റെയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുമെന്നും ബൈഡന് ഉറപ്പു നല്കി. കൊറോണ വൈറസ് വ്യാപകമായതിനു ശേഷം മില്‍വാക്കി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം പരിമിതമായിരുന്നുവെന്നും ബൈഡന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."