വിവിധ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
തൃശൂര്‍: ജിഷ്ണു പ്രാണോയിയുടെ മാതാവ് മഹിജയേയും കുടുംബത്തേയും പൊലിസ് വലിച്ചഴച്ചതിലും മര്‍ദിച്ചതിലും പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. കെ.എസ.ആര്‍.ടി.സി ഉള്‍പ്പടെയുള്ള ബസുകള്‍ സര്‍വീസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റും നഗരത്തിലെ മറ്റു വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്താതിരുന്നത് യാത്രക്കാരെ വലിയതോതില്‍ വലച്ചു. ദീര്‍ഘദൂര സര്‍വീസുകളുള്‍പ്പടെയാണ് കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവെച്ചത്. തൃശൂര്‍ ജില്ലയിലെ പെരുവനം, ആറാട്ടുപുഴ പൂരങ്ങള്‍, ആമ്പല്ലൂരിലെ കൃപാഭിഷേക ധ്യാനം, ചേറ്റുവ ചന്ദനക്കുടം നേര്‍ച്ച എന്നിവ നടക്കുന്ന പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
കടകമ്പോളങ്ങള്‍ പലയിടത്തും ബലം പ്രയോഗിച്ച് അടപ്പിച്ചു. ചാവക്കാട് വാഹനങ്ങള്‍ തടഞ്ഞു. മേഖലയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലിസ് സുരക്ഷാ ശക്തമാക്കി. ഇരിങ്ങാലക്കുടയില്‍ എന്‍.ഡി.എ പ്രകടനത്തിനിടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. തൃപ്രയാര്‍ സെന്ററില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.
ഹര്‍ത്താലിനോടനുബന്ധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. ഡി.സി.സി ഓഫിസില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഏറെ സമാധാനപരമായാണ് നടന്നത്. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി, കണ്‍വീനര്‍ കെ.ആര്‍ ഗിരിജന്‍, ഡി.സി.സി പ്രസിഡന്റ് ടി .എന്‍ പ്രതാപന്‍, മുന്‍ മേയര്‍ ഐ.പി പോള്‍, കെ.വി ദാസന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും നേരെ തിരുവനന്തപുരത്ത് നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐ.ജി.ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഐ.ജി.ഓഫിസിനു സമീപം ഹൈറോഡില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ നാഗേഷ് ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് നാഗേഷ് ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഗോപിനാഥ് അധ്യക്ഷനായി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, രവികുമാര്‍ ഉപ്പത്ത്, കൗണ്‍സിലര്‍മാരായ വി രാവുണ്ണി, ലളിതാംബിക, ബി.ജെ.പി നേതാക്കളായ വി.എം ചന്ദ്രന്‍, വിനോദ് പൊള്ളാഞ്ചേരി, ഷാജന്‍ ദേവസ്വം പറമ്പില്‍ സംസാരിച്ചു.
കയ്പമംഗലം: ഹര്‍ത്താലിനോടനുബന്ധിച്ച് തീരദേശത്ത് യു.ഡി.എഫ്., ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പെരിഞ്ഞനത്ത് യു.ഡി.എഫ്. നടത്തിയ പ്രകടനത്തിന് സി.സി ബാബുരാജ്, കെ.സി പ്രധോഷ്‌കുമാര്‍, ടി.കെ.ബി രാജ് നേതൃത്വം നല്‍കി. ബി.ജെ.പി. പ്രകടനത്തിന് കെ.ബി അജയഘോഷ്, ശിവദാസ് ചിറയില്‍, നിബിന്‍ തയ്യില്‍ നേതൃത്വം നല്‍കി. കൈപ്പമംഗലത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിന് കെ.എഫ് ഡോമിനിക്, കെ.വി അബ്ദുല്‍ മജീദ്, സുനിത വിക്രമന്‍ നേതൃത്വം നല്‍കി.
ചാവക്കാട്: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് നഗരത്തില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ്, കെ.എം ശിഹാബ്, ആര്‍കെ നൗഷാദ്, സെസന്‍ മാറോക്കി നേതൃത്വം നല്‍കി.
തൃശൂര്‍: ഹര്‍ത്താലിനോടനുബന്ധിച്ച് ബി.ഡി.ജെ.എസ്. തൃശൂര്‍, വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് കോര്‍പ്പറേഷനു മുന്നില്‍ നടന്ന പൊതുയോഗം ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീതാ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി സദാനന്ദന്‍, സെക്രട്ടറി സി രാജേന്ദ്രന്‍, വി.കെ കാര്‍ത്തികേയന്‍, ടി.വി വിശ്വേശ്വരന്‍ നേതൃത്വം നല്‍കി.
ഇരിങ്ങാലക്കുട: ഹര്‍ത്താലിനോടനുബന്ധിച്ച് എന്‍.ഡി.എ പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുടയില്‍ പ്രകടനം നടത്തി. കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രകടനത്തിന് ടി.എസ് സുനില്‍കുമാര്‍, പി.കെ പ്രസന്നന്‍, അഖിലേഷ് വിശ്വനാഥ് നേതൃത്വം നല്‍കി.
ചേലക്കര: ചേലക്കരയില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. യു.ഡി.എഫ് പ്രതിഷേധ പ്രകടനം ഡി.സി.സി സെക്രട്ടറി ഇ വേണുഗോപാലമേനോന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറിയാന്‍ അധ്യക്ഷനായിരുന്നു. മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി റഷീദ്, പി.എം റഷീദ്, ടി.എം കൃഷ്ണന്‍ സംസാരിച്ചു.
ചേലക്കര: ഹര്‍ത്താലിന്റെ ഭാഗമായി ബി.ജെ.പി. ചേലക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലക്കര ടൗണില്‍ പ്രകടനും പൊതുയോഗവും നടത്തി. ബി.ജെ.പി. ചേലക്കര നിയോജക മണ്ഡലം സെക്രട്ടറി രാജേഷ് നമ്പ്യാത്ത് ഉദ്ഘാടനം ചെയ്തു. ചേലക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി ഗിരീഷ് അധ്യക്ഷനായി. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ജോണ്‍, സണ്ണി ആടുപാറ, ടി കാര്‍ത്തികേയന്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
എരുമപ്പെട്ടി: എരുമപ്പെട്ടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നെല്ലുവായ് സെന്ററില്‍ നിന്നാരംഭിച്ച പ്രകടനത്തിന് പ്രസിഡന്റ് എം.കെ ജോസ്, ബ്ലോക്ക് പ്രസിഡന്റ് വി കേശവന്‍, ഡി.സി.സി അംഗം അമ്പലപ്പാട്ട് മണികണ്ഠന്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എം സലീം, മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ് നേതൃത്വം നല്‍കി.
പുതുക്കാട്: അളഗപ്പനഗര്‍ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ കെ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. കെ രാജേശ്വരി, അലക്‌സ് ചുക്കിരി, ആന്റണി കുറ്റൂക്കാരന്‍ സംസാരിച്ചു. പുതുക്കാട് നടന്ന പ്രകടനത്തിന് ഡി.സി.സി ജനറല്‍ സെക്രട്ടറി സെബി കൊടിയന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര, പ്രഭാകരന്‍ നേതൃത്വം നല്‍കി.
മാള: മേഖലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. പ്രകടനത്തിന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി ജോസ്, മണ്ഡലം പ്രസിഡന്റ് ജോണ്‍ കെന്നഡി, കെ.സി വര്‍ഗീസ് നേതൃത്വം നല്‍കി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മാളയില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് വി.എസ് ജമാല്‍, എം കെ സുബ്രഹ്മണ്യന്‍, പി.ആര്‍ പോള്‍ നേതൃത്വം നല്‍കി.
എരുമപ്പെട്ടി: ഹര്‍ത്താലിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എരുമപ്പെട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നെല്ലുവായ് സെന്ററില്‍ നിന്നാരംഭിച്ച പ്രകടനത്തിന് പ്രസിഡന്റ് എം.കെ.ജോസ്, ബ്ലോക്ക് പ്രസിഡന്റ് വി.കേശവന്‍, ഡി സി സി അംഗം അമ്പലപ്പാട്ട് മണികണ്ഠന്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എം.സലീം, മണ്ഡലം പ്രസിഡന്റ് എം.എം.നിഷാദ്, ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ടി.കെ.ദേവസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍കുട്ടി, മണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്.മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചാലക്കുടി: ചാലക്കുടി നഗരത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നിയോജക മണ്ഡലം ചെയര്‍മാന്‍ എബി ജോര്‍ജ്ജ്, കോണ്‍ഗ്രസ് പരിയാരം ബ്ലോക്ക് പ്രസിഡന്റ് ബിജു പി കാവുങ്ങല്‍, മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പന്‍ നേതൃത്വം നല്‍കി.
വടക്കാഞ്ചേരി: ചേലക്കരയില്‍ പ്രതിഷേധക്കാര്‍ പിണറായി വിജയന്റെ കോലത്തില്‍ ചെരുപ്പ് മാലയണിച്ചു. പ്രവര്‍ത്തകര്‍ കോലം കത്തിക്കുകയും ചെയ്തു. യൂത്ത്‌കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശിവന്‍ വീട്ടിക്കുന്ന് ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. പ്രദീപ് നമ്പ്യാത്ത്, രാഹുല്‍സൂര്യന്‍, ഒ.എം.മുഹമ്മദ്,സുബ്രഹ്മണ്യന്‍ വടക്കില്ലം,വി.എം.മനീഷ്,കെ.എ.അലവി,എല്‍ദോസ് സ്‌കറിയ,അശ്വിന്‍ കൃഷ്ണ,അജിനാസ് തുടങ്ങിയവര്‍ സംസാരിച്ചു.
ചാവക്കാട്: തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ജിഷ്ണുപ്രണോയിയുടെ മാതാവിനും കുടുംബത്തിനുമെതിരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തീരമേഖലയില്‍ പൂര്‍ണം.
ഇരുചക്രവാഹനങ്ങളും ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും നിരത്തിലിറങ്ങി. കടകേമ്പാളങ്ങള്‍ അടഞ്ഞു കിടന്നു. ബാങ്കുകളും ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളും മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. പെട്രോള്‍ പമ്പുകളും തുറന്നില്ല.
ഹര്‍ത്താലിനെ അനുകൂലിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച പ്രകടനത്തിനിടെ നഗരത്തില്‍ തുറന്ന് പ്രവര്‍ത്തിച്ച ലോട്ടറി കട പൂട്ടാത്തത് തര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായി. പൊലീസെത്തിയാണ് കടപൂട്ടിച്ചത്. മറ്റൊരു ലോട്ടറി കട പ്രകടനം കണ്ടയുടെ പൂട്ടി. നഗരത്തില്‍ മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ചാവക്കാട് താലൂക്ക് മിനി സിവില്‍ സ്റ്റേഷനിലെ നാല്‍പതോളം സ്ഥാപനങ്ങളില്‍ ഒന്നൊഴികെ മുഴുവനും പൂട്ടിയിട്ട അവസ്ഥയിലായിരുന്നു.
ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാത്രമാണ് ഇവിടെ തുറന്ന് പ്രവര്‍ത്തിച്ചത്. താലൂക്ക് സപ്ലൈ ഓഫീസ്, സബ് ട്രഷറി, മണത്തല വില്ലേജ് ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, സെയില്‍സ് ടാക്‌സ് ഓഫീസ്, അസി.ലേബര്‍ ഓഫീസര്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, ക്ഷീര വികസന ഓഫീസ്, നാഷണല്‍ ഹൈവെ സെക് ഷന്‍ ഓഫാസ്, നാഷണന്‍ ഹൈവെ സബ് ഡിവഷന്‍ ഓഫീസ്, താലൂക്ക് വ്യവസായ കേന്ദ്രം, ലീഗല്‍ മെട്രോളജി ഓഫീസ് തുടങ്ങിയ പ്രധാന ഓഫീസുകളൊന്നും ഹര്‍ത്താല്‍ ദിനത്തില്‍ തുറന്നില്ല.ഇവരില്‍ ചിലര്‍ രാവിലെ തുറന്നപ്പോള്‍ ഹര്‍ത്താല്‍ അനുകൂലികളെത്തി സഹകരിക്കാനാവശ്യപ്പെട്ടതാണ് പൂര്‍ണ്ണമായി അടച്ചിടാനുള്ള കാരണമായി പറയുന്നത്.
എന്നാല്‍ ചാവക്കാട് താലൂക്ക് താഹസില്‍ ദാര്‍ ഓഫീസില്‍ അറുപതോളം ജിവനക്കാരില്‍ പകുതിയിലേറെയും പ്രധാന ഉദ്യോഗസ്ഥരും ജോലിക്കെത്തി. തൊട്ടടുത്തുള്ള ചാവക്കാട് സബ് ട്രഷറി അടച്ചു പൂട്ടിയ അവസ്ഥയിലായിരുന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ള ജീവനക്കാരില്‍ രണ്ട് പേര്‍ മാത്രമാണ് ഹാജരായത്. ലോകജനാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടക്കുന്ന എടക്കഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ അലോപ്പതി, ആയൂര്‍വേദ, ഹോമിയോ വിഭാഗങ്ങളിലെ മൂന്ന് ഡോക്ടര്‍മാരും പല ജിവനക്കാരും ഹാജരായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."