HOME
DETAILS

കൊവിഡ് പരിശോധനാ ഫലം ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുന്നുണ്ട്, പത്രസമ്മേളനം വരെ രഹസ്യമായി വയ്ക്കുന്നില്ല; ശൈലജ ടീച്ചര്‍

  
backup
April 26 2020 | 15:04 PM

56112312313123-211

 

തിരുവനന്തപുരം: കൊവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഇത്തരമൊരു പ്രസ്താവന നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ വൈറോളജി ലാബുകളില്‍ നിന്നുള്ള കൊവിഡ് പരിശോധന ഫലങ്ങള്‍ നെഗറ്റീവായാല്‍ സാമ്പിളുകള്‍ അയച്ച ആശുപത്രികള്‍ക്കും പോസിറ്റീവായാല്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കുമാണ് അയയ്ക്കുന്നത്. പോസിറ്റീവായ കേസുകള്‍ സൂക്ഷ്മ പരിശോധന നടത്തി ഒട്ടും കാലതാമസമില്ലാതെ അതത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ക്ക് അയച്ച് കൊടുക്കുന്നു.

ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ അതനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലോ ആശുപത്രികളിലോ ഉള്ളയാളിന്റേയോ സാമ്പിളുകളാണ് എടുത്ത് പരിശോധനയ്ക്കായി അയക്കുന്നത്. അതിനാല്‍ തന്നെ ഇവരെ ഉടന്‍ തന്നെ രോഗ പകര്‍ച്ച ഉണ്ടാകാതെ ഐസൊലേഷന്‍ ചികിത്സയിലാക്കാന്‍ സാധിക്കുന്നു. ഇതോടൊപ്പം സമാന്തരമായി കോണ്ടാക്ട് ട്രെയിസിംഗും നടക്കുന്നുണ്ട്. 6 മണിയുടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ശേഷം വരുന്ന പോസിറ്റീവ് ഫലങ്ങളും ഒട്ടും വൈകിക്കാതെ ഇതേ നടപടികളാണ് സ്വീകരിക്കുന്നത്. അതേസമയം ഈ കണക്കുകള്‍ കൂടി പിറ്റേദിവസത്തെ പത്രസമ്മേളത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയുകയാണ് ചെയ്യുക. അതായത് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി അതത് ജില്ലകളില്‍ അപ്പപ്പോള്‍ വിവരമറിയിക്കുന്നെങ്കിലും ആകെ എണ്ണത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയുന്നത് തൊട്ടടുത്ത ദിവസമാണ്. കണക്കില്‍ കൃത്യത ഉണ്ടാകാന്‍ ഇതാണ് ശരിയായ രീതി. ഇതാണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. വളരെ സുതാര്യമായാണ് ഈ പ്രക്രിയ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരണമടഞ്ഞ കുഞ്ഞിന് ജന്മനാതന്നെ ഗുരുതരമായ അസുഖങ്ങളാണ് ഉണ്ടായിരുന്നത്. ഗുരുതരമായ ന്യൂമോണിയ ബാധിച്ച കുട്ടിയെ മഞ്ചേരി പ്രശാന്തി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ജന്മനാ ഹൃദയസംബന്ധമായ അസുഖമുള്ള കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ഏപ്രില്‍ 20ന് പുലര്‍ച്ചെ 3.30 ന് കോഴിക്കോട് ഐ.എം.സി.എച്ച്.ലേക്ക് ആംബുലന്‍സില്‍ മാറ്റി. ഏപ്രില്‍ 21ന് കൂട്ടിയെ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയും പോസിറ്റീവ് ഫലം ലഭിക്കുകയും ചെയ്തു. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ പരിചരണം നല്‍കിയെങ്കിലും വെന്റിലേറ്ററില്‍ ആയിരുന്ന കുട്ടി 24ന് രാവിലെ 8 മണിയോടെ മരണപ്പെട്ടു. കുഞ്ഞിന് ജന്മനാ തന്ന ബര്‍ത്ത് ആസഫിക്‌സ്യ, കഞ്ചനിറ്റല്‍ ഹര്‍ട്ട് ഡിസീസ്, ആന്റീരിയര്‍ ചെസ്റ്റ് വാള്‍ ഡീഫോര്‍മിറ്റി തുടങ്ങിയ അസുഖങ്ങളുണ്ടായിരുന്നു. ഇത്രയൊക്കെ ചികിത്സാ ചരിത്രമുള്ള ഈ കുഞ്ഞിന്റെ മരണത്തില്‍ പോലും വ്യാഖ്യാനം കണ്ടെത്തുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും മന്ത്രി വ്യക്തമാക്കി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago