നഗരത്തിലെ ഗതാഗതക്കുരുക്ക്: കുതിരസവാരി നടത്തി യുവാവിന്റെ പ്രതിഷേധം
ബംഗളൂരു: ബംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ രൂപേഷ് കുമാര്‍ കഴിഞ്ഞ ദിവസം തന്റെ ഓഫിസില്‍ അവസാനമായി എത്തിയത് കുതിരപ്പുറത്ത്. നഗരത്തിലെ ഒരിക്കലും അവസാനിക്കാത്ത വാഹനക്കുരുക്കിനെതിരേ പ്രതീകാത്മകമായി പ്രതിഷേധിക്കുകയായിരുന്നു യുവാവ്.
എട്ട് വര്‍ഷമായി ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയയാളാണ് രൂപേഷ്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും പിരിയുന്ന ദിവസമാണ് കുതിരയാത്ര നടത്തിയത്. ദിവസവും അരമണിക്കൂറിലധികം ട്രാഫിക്ക് ജാമില്‍ പെട്ടുപോകാറുണ്ട്. ഇതിനെതിരെയുള്ള തന്റെ നിരാശ കൂടിയാണ് പ്രകടമാക്കിയതെന്ന് രൂപേഷ് വ്യക്തമാക്കി.വാഹനങ്ങളുടെ ആധിക്യം നിമിത്തം ബംഗളൂരുവിന്റെ ഗതാഗത സംവിധാനം നാള്‍ക്കുനാള്‍ വഷളായി കൊണ്ടിരിക്കുകയാണ്. വായു മലിനീകരണം അതിന്റെ ഉച്ചസ്ഥായിയിലുമാണെന്നും രൂപേഷ് പറഞ്ഞു.രൂപേഷിന്റെയാത്ര സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. സ്വന്തമായി സ്റ്റാര്‍ട്ട് അപ്പ് കമ്പനി തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ രൂപേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."