നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള രജിസ്‌ട്രേഷന്‍ വൈകുന്നു; നാട്ടിലേക്ക് മടങ്ങാന്‍ ഊഴം കാത്ത്' പ്രവാസികള്‍
ജിദ്ദ: കൊവിഡ് 19 പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള രജിസ്‌ട്രേഷന്‍ വൈകുന്നു. ഇന്നലെ അര്‍ധരാത്രി തുടങ്ങാനിരുന്ന രജിസ്‌ട്രേഷന്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ആദ്യം അറിയിപ്പ് ലഭിച്ചിരുന്നു. പിന്നീട് സാങ്കേതിക തടസ്സങ്ങള്‍ മൂലം രജിസ്‌ട്രേഷന്‍ വൈകുന്നേരത്തോടെ മാത്രമെ ആരംഭിക്കുകയുള്ളൂവെന്ന് മന്ത്രി കെ.ടി ജലീല്‍ അറിയിക്കുകയായിരുന്നു.
എന്നാൽ രജിസ്‌ട്രേഷന്‍ പേജ് തയാറാക്കി വരുന്നേയുള്ളൂ എന്നാണ് ലൈവ് ചാറ്റില്‍ അന്വേഷിക്കുന്നവര്‍ക്ക് നോര്‍ക്ക നല്‍കുന്ന മറുപടി.
നിരവധി പേര്‍ ഒരേസമയം കൂട്ടമായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സാങ്കേതികമായ തടസ്സങ്ങള്‍ ഉണ്ടാവുമെന്നും ഇത് പരിഹരിക്കുന്നതിനും പഴുതുകള്‍ അടച്ചുകൊണ്ടുള്ള വെബ്സൈറ്റ് ക്രമീകരണത്തിനും വേണ്ടിയാണ് രജിസ്ട്രേഷന്‍ നടപടികള്‍ വൈകുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇതിനിടെ നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന ആശങ്കകള്‍ പല പ്രവാസികളും പങ്കുവെച്ചിട്ടുണ്ട്.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അടിയന്തര ചികിത്സ വേണ്ടവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പ്രവാസികളെ തിരികെ എത്തിക്കുന്നത്.
വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ പ്രത്യേക വിമാനങ്ങളില്‍ മടക്കിക്കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്. അടുത്തമാസം മുതല്‍ മുന്‍ഗണനാക്രമത്തില്‍ പ്രവാസികളെ എത്തിക്കും. സന്ദര്‍ശക വീസയില്‍ പോയി വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരുടെ കണക്ക് വിദേശകാര്യമന്ത്രാലയം ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.
പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടു വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കു കത്ത് അയച്ചിരുന്നു. സംസ്ഥാനങ്ങളുടെ തയാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടായിരുന്നു ഇത്. വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗ ബയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ചേര്‍ന്നു.
ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന വിദേശകാര്യമന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി അടിസ്ഥാനമാക്കിയായിക്കും നടപടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."