ഇന്ത്യയുടെ ആക്രമണത്തിന് ഞങ്ങള്‍ തന്ത്രപരമായി മറുപടി നല്‍കും: പാക് വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് പാകിസ്താന് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇത്തരം ആക്രമണം ഉണ്ടാകുമെന്ന സൂചനകള്‍ ലഭിച്ചിരുന്നുവെന്നും ഖുറേഷി പറഞ്ഞു.
നിയന്ത്രണ രേഖ മറികടന്നുള്ള ഇന്ത്യയുടെ ആക്രമണം കടന്നുകയറ്റമാണെന്നാണ്. 'ഇതിന് മറുപടി നല്കാന് ഞങ്ങള്‍ക്ക് അവകാശമുണ്ട്. സ്വയം പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്.' അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരില്‍ ഇന്ത്യയുടെ വ്യോമാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ പാകിസ്താന് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ പാകിസ്താന് രണ്ടാമതൊന്ന് ചിന്തിക്കില്ലെന്ന് ഇമ്രാന് ഖാന് അടുത്തിടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പാക് അധീന കശ്മീരില്‍ ജെയ്ഷെ ഭീകരരുടെ താവളം ഇന്ത്യന്‍ വ്യോമസേന തകര്‍ത്തെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."